വീണ്ടും കെഎസ്ഇബിയുടെ വാഴ വെട്ട്; വൈദ്യുതി കമ്പിക്ക് കീഴിലെന്ന് പറഞ്ഞ് നശിപ്പിച്ചതായി കര്‍ഷകന്‍

നാലേക്കറില്‍ വാഴക്കൃഷി നടത്തുന്ന കര്‍ഷകനാണ് മനോജ്
കെഎസ്ഇബി വെട്ടിനശിപ്പിച്ച വാഴകൾ
കെഎസ്ഇബി വെട്ടിനശിപ്പിച്ച വാഴകൾ ടെലിവിഷൻ ദൃശ്യം
Updated on: 
1 min read

തൃശൂര്‍: വീണ്ടും വാഴക്കൃഷി വെട്ടി നശിപ്പിച്ച് കെഎസ്ഇബി. തൃശൂര്‍ പുതുക്കാട് പാഴായിലെ കര്‍ഷകന്‍ മനോജിന്റെ വാഴയാണ് കെഎസ്ഇബി വെട്ടിയത്. വൈദ്യുതി കമ്പിക്ക് കീഴിലാണെന്ന് പറഞ്ഞാണ് വാഴകള്‍ വെട്ടിനശിപ്പിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നാലേക്കറില്‍ വാഴക്കൃഷി നടത്തുന്ന കര്‍ഷകനാണ് മനോജ്. ഇന്നലെ വൈകീട്ട് വാഴത്തോട്ടത്തില്‍ വന്നപ്പോഴാണ് വാഴ വെട്ടിയിട്ടതായി കാണുന്നത്. എട്ടോളം വാഴകള്‍ വെട്ടി നശിപ്പിച്ചതായിട്ടാണ് മനോജ് പറയുന്നത്.

കെഎസ്ഇബി വെട്ടിനശിപ്പിച്ച വാഴകൾ
'മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു'; ജയരാജന്റെ ഭാര്യയുടെ പരാതിയില്‍ ഡിസിസി നേതാവിനെതിരെ കേസെടുത്തു

കുലച്ച വാഴകളും വെട്ടി നശിപ്പിച്ചതില്‍ ഉള്‍പ്പെടുന്നതായി മനോജ് പറയുന്നു. നേരത്തെ തൃശൂര്‍ ചൂലൂരില്‍ കെഎസ്ഇബി വാഴവെട്ട് നടത്തിയത് ഏറെ വിവാദമായിരുന്നു. മന്ത്രി ഇടപെട്ടതിനെ തുടര്‍ന്ന് അന്ന് കര്‍ഷകന് നഷ്ടപരിഹാരം നല്‍കുകയും ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER