വൈശാഖ് 
Kerala

'ഒരു യോഗ്യതയും ഇല്ലാത്ത അമൂൽ ബേബി', വടക്കാഞ്ചേരിയില്‍ വൈശാഖിനെ വേണ്ട, കോണ്‍ഗ്രസ് നേതൃത്വം പ്രതിഷേധത്തിലേക്ക്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: വടക്കാഞ്ചേരി നിയോജകമണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം രൂക്ഷം. സ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെടുന്ന വൈശാഖിനെതിരെ വടക്കാഞ്ചേരിയിലെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.

വൈശാഖ് ഒരു യോഗ്യതയും ഇല്ലാത്ത അമൂൽ ബേബിയാണെന്നും ലക്ഷങ്ങള്‍ നല്‍കിയാണ് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ സ്ഥാനങ്ങള്‍ വാങ്ങിയതെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിക്ക് അകത്തുള്ളതോ പുറത്തുള്ളതോ ആയ ഏതെങ്കിലും ഒരു സീനിയര്‍ നേതാവിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് വടക്കാഞ്ചേരിയിലെ യുഡിഎഫ് നേതൃത്വം പറയുന്നത്.

വൈശാഖിനെ സ്ഥാനാര്‍ത്ഥിയായി അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിനെതിരെ വടക്കാഞ്ചേരിയിലെ മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളും ഒപ്പിട്ട പരാതി എഐസിസിക്കും കെപിസിസിക്കും നല്‍കിയിട്ടുണ്ട്. കെപിസിസി സെക്രട്ടറി രാജേന്ദ്രന്‍ അരങ്ങത്ത്, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ കെ. അജിത്കുമാര്‍, ജിജോ കുര്യന്‍, പി.ജെ രാജു, ഷാഹിദ റഹ്മാന്‍, യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ കോലഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ എന്‍.എ സാബു, വടക്കാഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.ജി ജയദീപ്, യൂത്ത് കോണ്‍ഗ്രസ് വടക്കാഞ്ചേരി നിയോജകമണ്ഡലം പ്രസിഡന്റും വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ ഒ. ശ്രീകൃഷ്ണന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമാരായ സി. എച്ച് ഹരീഷ്, ജെയ്‌സന്‍ മാത്യു, ഹരി നമ്പലാട്ട്, എ.എന്‍ ശശിധരന്‍, കെ.ജി സതീശന്‍, പോള്‍സണ്‍ പറപ്പൂര്‍, എ.എം ജെയ്‌സന്‍ മാസ്റ്റര്‍, ടി.പി ഗിരീഷ് ഉള്‍പ്പെടെ ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളും മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികളും ഗ്രാമ പഞ്ചായത്ത് - ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരും, വടക്കാഞ്ചേരി മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരും പോഷക സംഘടന നേതാക്കളും ഉള്‍പ്പെടെ 91 പേര്‍ ഒപ്പിട്ട പരാതിയാണ് നല്‍കിയിട്ടുള്ളത്.

Controversy over candidate selection: congress protest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

അമേരിക്ക - ഇറാന്‍ സമാധാന കരാര്‍ ഇന്ത്യയ്ക്ക് നേട്ടമാകുമോ?; ഹോര്‍മുസ് തുറക്കുന്നതുകൊണ്ട് സാധാരണക്കാരന് എന്തു ഗുണം?; എണ്ണ വിലയിലും ചാബഹാര്‍ തുറമുഖത്തിലും പ്രതീക്ഷ

കുരുക്കായത് കാമുകന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസ്; ഇന്‍ഷുറന്‍സ് തുകയ്ക്കായി സൈനികനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ

'ഇത്തവണ ഇം​ഗ്ലണ്ട് ലോകകപ്പ് നേടും; ഇന്ത്യയും കളിക്കും പക്ഷേ, 2034 വരെ കാത്തിരിക്കണം'; ജോ പോൾ അഞ്ചേരി

'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്; ഈ കഥാപാത്രം ആര്യ ചെയ്യണമെന്നത് എന്റെ ശാഠ്യം'; അനന്തന്‍ കാട് ട്രെയ്‌ലര്‍ ലോഞ്ചില്‍ മുരളി ഗോപി

SCROLL FOR NEXT