കെ ബി ഗണേഷ് കുമാര്‍ 
Kerala

'അശാസ്ത്രീയം, വൈറ്റില മേല്‍പ്പാലം തല്ലിപ്പൊളിച്ച് നീക്കണം'; വിമര്‍ശനവുമായി ഗണേഷ് കുമാര്‍

പാലത്തിന്റെ തൂണുകള്‍ സ്ഥാപിച്ചതില്‍ ഗുരുതര പിഴവുണ്ടെന്നാണ് മന്ത്രിയുടെഅവസ്ഥയാണെന്നും മന്ത്രി വിമര്‍ശിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മാണം അശാസ്ത്രീയമാണെന്നും തല്ലിപ്പൊളിച്ച് നീക്കണമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പാലത്തിലൂടെ വാഹനങ്ങള്‍ പോകുന്നുണ്ട്. എന്നാല്‍ പാലത്തിനടിയിലൂടെ വാഹനങ്ങള്‍ക്ക് സുഗമമായി പോകാന്‍ കഴിയുന്നില്ല. പാലത്തിന്റെ പില്ലറുകളുടെ അശാസ്ത്രീയ നിര്‍മ്മാണം കാരണം വാഹനങ്ങള്‍ക്ക് സുഗമമായി തിരിഞ്ഞ് പോകാന്‍ കഴിയുന്നില്ലെന്നും മന്ത്രി പറഞ്ഞു.

പാലത്തിന്റെ തൂണുകള്‍ സ്ഥാപിച്ചതില്‍ ഗുരുതര പിഴവുണ്ടെന്നും മന്ത്രി വിമര്‍ശിച്ചു. അശാസ്ത്രീയ നിര്‍മാണം തല്ലിപ്പൊളിച്ച് കുരുക്കഴിക്കാന്‍ ഒന്നരക്കോടി രൂപ അനുവദിച്ചതായും ഗണേഷ് കുമാര്‍ വ്യക്തമാക്കി.

അശാസ്ത്രീയമായ റോഡ് നിര്‍മാണം അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതായി ഗതാഗത മന്ത്രി പറഞ്ഞു. റോഡ് നിര്‍മാണത്തിലെ പ്ലാനിംഗ് കുറവ് മൂലം ബ്ലാക്ക് സ്പോട്ടുകള്‍ വര്‍ദ്ധിച്ച് വരുന്നുണ്ട്. പുതുതായി നിര്‍മിക്കുന്ന റോഡുകളില്‍ പോലും ആറോളം ബ്ലാക്ക് സ്പോട്ടുകള്‍ ഉണ്ടാകുന്നുവെന്നും മന്ത്രി പറഞ്ഞു. സിവില്‍ എഞ്ചിനീയറിങ്ങില്‍ റോഡ് ഡിസൈനിങ് കൂടി ഉള്‍പ്പെടുത്തണം. റോഡ് ഡിസൈനിങ് എവിടെയും പഠിപ്പിക്കുന്നില്ല. ഇതിന് ഗതാഗത വകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കും. ഇന്നത്തെ റോഡ് ഡിസൈനിംഗ് പലപ്പോഴും ഗൂഗിള്‍ മാപ്പ് നോക്കിയാണെന്നും മന്ത്രി പരിഹസിച്ചു.

Vyttila flyover constructed unscientificall says minister Ganeshkumar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സണ്ണി ജോസഫ് അടക്കം പിന്തുണച്ചത് കെസിയെ, കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്ത്

Kerala CM Selection Live: ഘടക കക്ഷികള്‍ക്കു റോളില്ലെന്ന് മുകുള്‍ വാസ്നിക്

മസാലകള്‍ കേടുവരാതെ സൂക്ഷിക്കാൻ വീട്ടമ്മമാര്‍ അറിഞ്ഞിരിക്കേണ്ട ചില ടിപ്സ്

സജി പിതാവിനെയും കൊലപ്പെടുത്തി?; പുരയിടത്തില്‍ നിന്ന് അസ്ഥി കഷണവും തുണിയും കണ്ടെത്തി

'എംഎല്‍എ ആകാന്‍ 35 ലക്ഷം ചെലവായി, 3500 വോട്ട് പോലും കിട്ടിയില്ല, ഒരുത്തനേയും വെറുതെ വിടില്ല'; മറുപടി നല്‍കി അഞ്ജലി നായര്‍

SCROLL FOR NEXT