കട്ടപ്പനയിൽ വിറ്റ WW 283251 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ പ്രതീകാത്മക ചിത്രം
Kerala

75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം കട്ടപ്പനയിൽ വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-801 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-801 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. കട്ടപ്പനയിൽ വിറ്റ WW 283251 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ. രണ്ടാം സമ്മാനമായ അഞ്ചുലക്ഷം രൂപ കാഞ്ഞങ്ങാട് വിറ്റ WV 136563 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inൽ ഫലം ലഭ്യമാകും.എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോര്‍പ്പറേഷന്‍ ഹാജര്‍ ബുക്കിലെ വ്യാജ ഒപ്പ് പരാതി: മേയര്‍ വിവി രാജേഷ് ഒന്നാം പ്രതി, കൗണ്‍സിലര്‍ സുഗതന്‍ അടക്കം മൂന്നുപേര്‍ക്കെതിരെ കേസ്

രണ്ടാം ദിവസവും എംപിമാരെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് ഖാര്‍ഗെ; ഗ്യാനേഷ് കുമാറിന്റെ സെഡ് പ്ലസ് സുരക്ഷ വര്‍ധിപ്പിച്ച് കേന്ദ്രം

ആധാറിലെ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യണോ?; അറിയേണ്ടത് ഇത്രമാത്രം

'ഞായറാഴ്ച വരെ കാത്തിരിക്കൂ, എനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കൂ...'; രാജി വിവാദത്തില്‍ ശ്രീലേഖ

ചീട്ടുകളി റെയ്ഡ്: മറ്റുള്ളവരെ പൂട്ടി, കൂടെയുള്ള പൊലീസുകാരനെ വിട്ടയച്ചു; പ്രതിഷേധം കനത്തതോടെ ഒടുവിൽ കേസ്