31 തദ്ദേശവാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നാളെ പ്രതീകാത്മക ചിത്രം
Kerala

മഷിപുരട്ടുക ഇടതു കൈയിലെ നടുവിരലില്‍; 31 തദ്ദേശവാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നാളെ

സംസ്ഥാനത്തെ 31 തദ്ദേശവാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നാളെ

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശവാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നാളെ. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് ഡിവിഷനില്‍ ഉള്‍പ്പെടെ 102 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 50 പേര്‍ സ്ത്രീകളാണ്. ഇടതു കൈയിലെ നടുവിരലിലാണ് മഷിപുരട്ടുക.

192 പോളിങ് ബൂത്ത് സജ്ജമാക്കി. രാവിലെ ആറിന് മോക്ക്‌പോള്‍ നടത്തും. രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. തിരിച്ചറിയല്‍ രേഖയായി തെരഞ്ഞെടുപ്പു കമീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, ഫോട്ടോ പതിച്ച എസ്എസ്എല്‍സി ബുക്ക്, ദേശസാല്‍കൃത ബാങ്കില്‍നിന്ന് ആറു മാസംമുമ്പ് ലഭിച്ച ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉപയോഗിക്കാം.

ക്രമസമാധാന പാലനത്തിനുള്ള നടപടി സ്വീകരിച്ചതായും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. പ്രശ്നബാധിത ബൂത്തില്‍ പ്രത്യേക പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തും. ബുധനാഴ്ച രാവിലെ 10നാണ് വോട്ടെണ്ണല്‍. ഫലം www.sec.kerala.gov.in സൈറ്റിലെ TREND ല്‍ ലഭ്യമാകും. സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവു കണക്ക് അതത് തദ്ദേശസ്ഥാപന സെക്രട്ടറിക്ക് ജനുവരി പത്തിനകം നല്‍കണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തുടര്‍ച്ചയായി ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നവര്‍' ; യുഎന്നില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

ദുൽഖറിന് പിന്നെയും ഒത്തു, ഫഫയ്ക്ക് ഒട്ടും ഒത്തില്ല! ലവ് സിംപലുമായി താരങ്ങൾ; 'ബാം​ഗ്ലൂർ ഡേയ്സ് ഓർമ വരുന്നു' എന്ന് കമന്റുകൾ

താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സുഗമമായ യാത്ര; മക്കയില്‍ പുതിയ റോഡ് ശൃംഖലകള്‍ തുറന്നു

സ്വകാര്യ വാഹനം ഉപയോഗിക്കുന്നതില്‍ തെറ്റില്ല, തനിക്കെതിരെ എഐ ചിത്രം ഉപയോഗിച്ച് പ്രചാരണം; വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി കെ എം ഷാജി

ബീറ്റ്റൂട്ട് ദിവസവും കഴിക്കാമോ? വ്യായാമക്ഷമത കൂടും ഉയർന്ന രക്തസമ്മർദത്തിനും മികച്ചത്