Chelakkara Grama Panchayat president samakalikamalayalam
Kerala

സിപിഎം അംഗം മാറി വോട്ട് ചെയ്തു; ചേലക്കര ഗ്രാമപഞ്ചായത്തില്‍ യുഡിഎഫിന് അപ്രതീക്ഷിത ജയം

24 വാര്‍ഡുള്ള പഞ്ചായത്തില്‍ 12 വീതം സീറ്റുകള്‍ നേടി യുഡിഎഫും എല്‍ഡിഎഫും തുല്യകക്ഷിനിലയാണുള്ളത്.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ചേലക്കര ഗ്രാമപഞ്ചായത്തില്‍ സിപിഎം സ്ഥാനാര്‍ഥി വോട്ട് മാറി ചെയ്തു. സിപിഎം സ്ഥാനാര്‍ത്ഥിയായി വിജയിച്ച 16ാം വാര്‍ഡ് അംഗം രാമചന്ദ്രന്‍ ആണ് വോട്ട് മാറി ചെയ്തത്. യുഡിഎഫിലെ ഗോപാലകൃഷ്ണനാണ് രാമചന്ദ്രന്‍ വോട്ട് ചെയ്തത്. 13 വോട്ട് നേടിയ ഗോപാലകൃഷ്ണനെ ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തു. അറിയാതെ വോട്ട് മാറിപ്പോയതാണെന്നാണ് രാമചന്ദ്രന്‍ പറയുന്നത്.

24 വാര്‍ഡുള്ള പഞ്ചായത്തില്‍ 12 വീതം സീറ്റുകള്‍ നേടി യുഡിഎഫും എല്‍ഡിഎഫും തുല്യകക്ഷിനിലയാണുള്ളത്. എല്‍ഡിഎഫിലെ പ്രസിഡന്റ് സ്ഥാനാര്‍ഥി കെ നന്ദകുമാറിന് 11 വോട്ടുകള്‍ ലഭിച്ചു. തോന്നൂര്‍ക്കര പാറപ്പുറം 21-ാം വാര്‍ഡ് അംഗമാണ് ടി.ഗോപാലകൃഷ്ണന്‍. പഞ്ചായത്തിലെ ഉയര്‍ന്ന ഭൂരിപക്ഷവും ടി.ഗോപാലകൃഷ്ണന് തന്നെയായിരുന്നു. 446 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. കഴിഞ്ഞ തവണത്തെ പ്രതിപക്ഷനേതാവ് കൂടിയായിരുന്നു. പത്ത് വര്‍ഷം തുടര്‍ച്ചയായി എല്‍ഡിഎഫാണ് പഞ്ചായത്ത് ഭരിച്ചിരുന്നത്.

ആകെ വാര്‍ഡ് -24

കക്ഷിനില

എല്‍ഡിഎഫ്

സിപിഎം-12

യുഡിഎഫ്

കോണ്‍ഗ്രസ്-11

ലീഗ്-ഒന്ന്

Ward member who won as CPM candidate changes his vote; UDF candidate becomes gram panchayat president

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രംപിനെ പിന്തുണച്ച് യുഎസ് സെനറ്റ്; യുദ്ധാധികാരങ്ങള്‍ കുറയ്ക്കാനുള്ള പ്രമേയം വോട്ടിനിട്ട് തള്ളി

സഞ്ജു വീണ്ടും തിളങ്ങുമോ?, പ്രതീക്ഷയോടെ ആരാധകര്‍; ഇന്ത്യ- ഇംഗ്ലണ്ട് സെമി ഇന്ന്

പരീക്ഷ ഭയമോ?, കുട്ടികളുടെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ 'ചിരി' ഹെല്‍പ് ലൈന്‍, ചെയ്യേണ്ടത് ഇത്രമാത്രം

തകര്‍ന്ന ഇറാന്‍ യുദ്ധക്കപ്പലില്‍ നിന്നും 87 മൃതദേഹങ്ങള്‍ കണ്ടെടുത്തു, 32 പേരെ രക്ഷിച്ചു; 60 ഓളം പേരെ ഇനിയും കണ്ടെത്താനായില്ല

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം; ​ഗൾഫിൽ ഇന്ന് പരീക്ഷയില്ല

SCROLL FOR NEXT