wasp attack 46 year old man died idukki 
Kerala

കടന്നല്‍ കുത്തേറ്റ് മരത്തില്‍ നിന്ന് വീണു, ഇടുക്കിയില്‍ 46 കാരന്‍ മരിച്ചു

കൂട് നശിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കടന്നല്‍ കുത്തേറ്റത്

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കി മുട്ടത്ത് കടന്നല്‍ കൂട് നശിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ മരത്തില്‍ നിന്നു വീണ നാല്‍പ്പത്തിയാറുകാരന്‍ മരിച്ചു. മുട്ടം ഇല്ലിചാരി വെട്ടിക്കല്‍ വീട്ടില്‍ സുരേഷ് (46) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്.

മുട്ടം പുറവിളയില്‍ മരത്തില്‍ ഉണ്ടായിരുന്ന കൂട് തീയിട്ട് നശിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ സുരേഷിന് കടന്നല്‍ കുത്തേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും ബോധരഹിതനായി മരത്തില്‍ നിന്ന് താഴെ വീണു. ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിനായില്ല.

ഭാര്യ പരേതയായ സനിത. മക്കള്‍ അശ്വിന്‍, അര്‍ജുന്‍, ആദിത്യന്‍. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തില്‍.

wasp attack 46 year old man died idukki.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിനോയ് വിശ്വമല്ല പിണറായി വിജയന്‍; സിപിഐ ചതിക്കുന്ന പാര്‍ട്ടിയല്ല; വെള്ളാപള്ളിയെ കാറില്‍ കയറ്റിയത് ശരി'

സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും; കേന്ദ്രവിജ്ഞാപനം ഇറങ്ങി

അഡ്രിയാൻ ലൂണ പടിയിറങ്ങി! ലോണിൽ വിദേശ ലീ​ഗിലേക്ക്; ബ്ലാസ്റ്റേഴ്സിന് കനത്ത അടി

മലയാള സിനിമയ്ക്ക് പോയവര്‍ഷം നഷ്ടം 530 കോടി; 185ല്‍ സൂപ്പര്‍ ഹിറ്റുകള്‍ ആറെണ്ണം മാത്രം; കണക്ക് പുറത്തുവിട്ട് ഫിലിം ചേംബര്‍

നാടും മനസും ഒന്നായി.... 'വർണ്ണക്കുട'യിൽ ജനങ്ങൾക്കൊപ്പം നൃത്തം ചെയ്ത് മന്ത്രി ബിന്ദു (വിഡിയോ)

SCROLL FOR NEXT