പ്രതീകാത്മക ചിത്രം 
Kerala

മാലിന്യം തള്ളിയത് ചോദ്യം ചെയ്തു, കൗണ്‍സിലറുടെ ഭര്‍ത്താവിനെ കാറിടിച്ച് അപകടപ്പെടുത്താന്‍ ശ്രമം; ആശുപത്രിയില്‍ 

എറണാകുളത്ത് കൗണ്‍സിലറുടെ ഭര്‍ത്താവിനെ കാറിടിച്ച് അപകടപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളത്ത് കൗണ്‍സിലറുടെ ഭര്‍ത്താവിനെ കാറിടിച്ച് അപകടപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. വഴിയരികില്‍ മാലിന്യം തള്ളിയത് ചോദ്യം ചെയ്തതിന് കടവന്ത്ര കൗണ്‍സിലര്‍ സുജാ ലോനപ്പന്റെ ഭര്‍ത്താവ് സി വി ലോനപ്പന് നേരെയാണ് ആക്രമണം ഉണ്ടായത്.

ഇന്നലെ രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ലോനപ്പനെ കാര്‍ ഇടിച്ച് അപകടപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. വലതുകാലിന് പരിക്കേറ്റ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കടവന്ത്ര 57-ാം ഡിവിഷനിലെ അമലാഭവന്‍ റോഡില്‍ മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങളുടെ തുടക്കം.  മാലിന്യം തള്ളിയതിനെതിരേ കൗണ്‍സിലറുടെ ഭര്‍ത്താവ് രംഗത്തുവന്നു. തുടര്‍ന്ന് മാലിന്യം തിരിച്ചെടുപ്പിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കാറിടിച്ച് അപകടപ്പെടുത്താന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിന്‍ രാജിന്റെ മരണം: ഇടപെട്ട് ഗവര്‍ണര്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം

കണ്ണനെ കാണാന്‍ ഒഴുകിയെത്തി ഭക്തര്‍, ഗുരുവായൂരില്‍ വന്‍തിരക്ക്; വിഷുക്കണി ദര്‍ശന സായൂജ്യത്തില്‍ ആയിരങ്ങള്‍- വിഡിയോ

'ഇറാന്‍ യുദ്ധം അവസാനത്തോട് അടുക്കുന്നു'; വീണ്ടും ചര്‍ച്ചയെന്ന് സൂചിപ്പിച്ച് ട്രംപ്

ഫോണ്‍ നഷ്ടപ്പെട്ടാല്‍ റിമോട്ട് ഉപയോഗിച്ച് ലോക്ക് ചെയ്യാം, എഐ ടൂളുകള്‍; ഓപ്പോ എഫ്33 സീരീസ് വിപണിയില്‍

കര്‍ശന നടപടിക്ക് നിര്‍ദേശം, ഇസ്രയേലിന് അപ്രതീക്ഷിത തിരിച്ചടി, വിഷു ആഘോഷത്തിൽ മലയാളികൾ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT