മാലിന്യകേന്ദ്രത്തിനെതിരെയുള്ള സമരം 
Kerala

മാലിന്യകേന്ദ്രത്തിനെതിരെ സമരം; ഫാക്ടറിക്ക് തീയിട്ട് നാട്ടുകാര്‍; സംഘര്‍ഷത്തില്‍ റൂറല്‍ എസ്പിക്ക് പരിക്ക്

പ്രതിഷേധത്തിനിടെ നാട്ടുകാര്‍ തീയിട്ടതോടെ ഫാക്ടറി കത്തിനശിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: അമ്പായത്തോട് പ്രവര്‍ത്തിക്കുന്ന അറവു മാലിന്യ കേന്ദ്രത്തിനെതിരെ നടന്ന ജനകീയ സമരത്തില്‍ സംഘര്‍ഷം. പ്രതിഷേധത്തിനിടെ നാട്ടുകാര്‍ തീയിട്ടതോടെ ഫാക്ടറി കത്തിനശിച്ചു. റൂറല്‍ എസ്പി കെഇ ബൈജുവിനും സിഐയ്ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു. ഇതോടെ പൊലീസ് നിരവധി തവണ ഗ്രനേഡ് പ്രയോഗിച്ചു.

അഗ്‌നിരക്ഷാ സേന പ്രവര്‍ത്തകര്‍ എത്തിയെങ്കിലും പ്രദേശവാസികള്‍ അഗ്‌നിരക്ഷാ സേന വാഹനങ്ങള്‍ തടഞ്ഞിട്ടിരിക്കുകയാണ്. സ്ഥലത്ത് വലിയ സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ നോക്കിയതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. തുടര്‍ന്ന് പ്രതിഷേധക്കാരും പൊലീസുമായി ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു.

പിന്നാലെ പൊലീസിന് നേരെ കല്ലേറുണ്ടായി. ഇതോടെയാണ് റൂറല്‍ എസ്പിക്ക് പരുക്കേറ്റത്. എസ്പിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. ഉത്തരമേഖല ഐജി അടക്കമുള്ള ഉന്നത പൊലീസ് സംഘം ഉടന്‍ സ്ഥലത്തെത്തും. കൂടുതല്‍ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

WASTE PLANT PROTEST TURNS VIOLENT IN KOZHIKODE

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT