ഇടുക്കി അണക്കെട്ട്, ഫയൽ ചിത്രം 
Kerala

ഇടുക്കിയില്‍ ജലനിരപ്പ് ക്രമാതീതമായി താഴുന്നു; വൈദ്യുതി ഉല്‍പ്പാദനത്തെ ബാധിക്കുമോ?, ആശങ്ക

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി കുറയുന്നു

സമകാലിക മലയാളം ഡെസ്ക്

കട്ടപ്പന: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി കുറയുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ രണ്ട് മാസത്തേയ്ക്ക് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണ് അവശേഷിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. 2354.4 അടിയാണ് ഇടുക്കി അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. 

വേനലിന്റെ തുടക്കത്തില്‍ തന്നെ ഇടുക്കി ജലാശയത്തില്‍ ജലനിരപ്പ് ക്രമാതീതമായി കുറയുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേസമയം ഡാമിലുണ്ടായിരുന്നത് ആകെ സംഭരണ ശേഷിയുടെ 71 ശതമാനം വെള്ളമായിരുന്നു. ഇപ്പോള്‍ 49.50 ശതമാനം മാത്രമാണ് വെള്ളം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ജലനിരപ്പില്‍ 22 അടിയോളമാണ് വെള്ളം താഴ്ന്നത്. തുലാമഴ ലഭിക്കാത്തതാണ് തിരിച്ചടിയായത്.

ജലനിരപ്പ് 2199 അടിയോടടുത്താല്‍ മൂലമറ്റത്തെ വൈദ്യുതി ഉല്‍പ്പാദനം നിലയ്ക്കുന്ന അവസ്ഥയാവും. 670 ലിറ്റോളം വെള്ളമാണ് ഒരു യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ മൂലമറ്റം പവര്‍ ഹൗസിന് വേണ്ടത്. നിലവില്‍ അഞ്ച് ദശലക്ഷം യൂണിറ്റോളം ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ചൂട് വര്‍ധിക്കുന്നതോടെ വൈദ്യുതി ഉപഭോഗവും കൂടുന്നതിനാല്‍ ഉല്‍പ്പാദനം കൂട്ടേണ്ടിവരും. അങ്ങനെ വന്നാല്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ണമായും ഉല്‍പ്പാദനം നിര്‍ത്തിവെക്കേണ്ട അവസ്ഥയാകുമെന്നാണ് ആശങ്ക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT