water tank collapsed in Thammanam kochi  
Kerala

തമ്മനത്ത് ജല സംഭരണിയുടെ പാളി തകര്‍ന്നു, വീടുകളില്‍ വെള്ളം കയറി, പ്രദേശത്ത് വന്‍ നാശം

നഗരത്തിലെ പ്രധാന ജലസ്രോതസായി പ്രവര്‍ത്തിക്കുന്ന 1.35 കോടി ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കിന്റെ ഒരു വശമാണ് തകർന്നത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം തമ്മനത്ത് ജല സംഭരണിയുടെ പാളി തകര്‍ന്നു. നഗരത്തിലെ പ്രധാന ജലസ്രോതസായി പ്രവര്‍ത്തിക്കുന്ന 1.35 കോടി ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കിന്റെ ഒരു വശമാണ് തകർന്നത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പൊട്ടലും വിള്ളലും ഉണ്ടായത്. ആലുവയില്‍ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം ശേഖരിക്കുന്ന പ്രധാന ടാങ്കിന്റെ പാളിയാണ് ഇടിഞ്ഞത്. വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ളതാണ് ജലസംഭരണി.

കൊച്ചി കോര്‍പ്പറേഷന്റെ ഡിവിഷന്‍ 45 ലാണ് സംഭരണി സ്ഥിതി ചെയ്യുന്നത്. ടാങ്കിന്റെ പാളി തകര്‍ന്ന് വെള്ളം ചോര്‍ന്നതോടെ പ്രദേശത്തെ വീടുകളില്‍ ഉള്‍പ്പെടെ വെള്ളം കയറി. മതിലുകള്‍ തകരുകയും, വാഹങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

ടാങ്കിന്റെ തകര്‍ച്ച തൃപ്പൂണിത്തുറ മേഖലയിലെ ജലവിതരത്തെയാകും ബാധിക്കുക. നാല്‍പത് വര്‍ഷത്തിലേറെ പഴക്കമുള്ള ടാങ്കിന്റെ തകര്‍ച്ച നഗരത്തിലെ കുടിവെള്ള വിതരണത്തെ സാരമായി ബാധിച്ചേക്കും. ഉരുള്‍പ്പൊട്ടലിന് സമാനമായ സാഹചര്യമാണ് പ്രദേശത്ത് ഉണ്ടായത്.

Water Tank collapsed in Thammanam, Ernakulam. One side of the tank, which has a storage capacity of 13.5 crore liters and serves as the city's main water source, has collapsed.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുടിവെള്ള ടാങ്ക് തകര്‍ച്ച, തൃപ്പൂണിത്തുറയിലും, പേട്ടയിലും വെള്ളം മുടങ്ങും; പകരം സംവിധാനം ഒരുക്കുന്നതായി ജില്ലാ കലക്ടര്‍, നഷ്ടപരിഹാരം നല്‍കും

ഒറ്റയടിക്ക് വര്‍ധിച്ചത് 880 രൂപ; സ്വര്‍ണവില വീണ്ടും 90,000ന് മുകളില്‍

'അടുത്തത് ഒരു വലിയ മലയാള സിനിമയായിരിക്കും; അതിന്റെ ബാക്കിയാണ് ഈ താടിയും മുടിയുമൊക്കെ'

വട്ടംകറക്കുന്ന കാപ്ച ചോദ്യങ്ങളുടെ എണ്ണം കുറച്ചു; കൂട്ടത്തോല്‍വിയെ തുടര്‍ന്ന് ലേണേഴ്‌സ് പരീക്ഷയില്‍ മാറ്റം

അപകട സാധ്യതയുള്ള കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക; ഈ നക്ഷത്രക്കാര്‍ക്ക് നഷ്ടപ്പെട്ട വസ്തു തിരിച്ചു കിട്ടും

SCROLL FOR NEXT