കടുവയെ കണ്ടെത്താനായി പരിശോധന നടത്തുന്നു 
Kerala

'കടുവ കൂട്ടില്‍പ്പെട്ടാല്‍ കാഴ്ച ബംഗ്ലാവിലേക്ക്; കുടുംബത്തിലെ ഒരാള്‍ക്ക് താത്കാലിക ജോലി; വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ വാഹനങ്ങള്‍ ഏര്‍പ്പെടുത്തി'

വനത്തില്‍ 20 മീറ്റര്‍ പരിധിയില്‍ കാട് വെട്ടുന്നതിനുള്ള സമ്മതം ലഭിച്ചിട്ടുണ്ട്. പ്രദേശത്ത് പൊലീസും ഫോറസ്റ്റും സംയുക്തമയി പട്രോളിങ് നടത്തും

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വയനാട് പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ കടുവയെ വെടിവെക്കാന്‍ സംഘത്തെ നിയോഗിച്ചതായി എഡിഎം കെ ദേവകി. കടുവ കൂട്ടിലാണ് അകപ്പെടുന്നതെങ്കില്‍ കാഴ്ചബംഗ്ലാവിലേക്ക് മാറ്റും. ഓപ്പറേഷന്റെ ഭാഗമായി ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചതായും വെടിവെക്കാനുള്ള ഉത്തരവ് നല്‍കിയതായും എഡിഎം മാധ്യമങ്ങളോട് പറഞ്ഞു. സര്‍വകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു എ.ഡി.എം.

വനത്തില്‍ 20 മീറ്റര്‍ പരിധിയില്‍ കാട് വെട്ടുന്നതിനുള്ള സമ്മതം ലഭിച്ചിട്ടുണ്ട്. പ്രദേശത്ത് പൊലീസും ഫോറസ്റ്റും സംയുക്തമയി പട്രോളിങ് നടത്തും. വിദ്യാര്‍ഥികളെ സ്‌കൂളിലയക്കുന്നതിനായി ആറ് വാഹനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. കുടുംബാംഗ സര്‍ട്ടിഫിക്കറ്റ് ലഭിച്ചുകഴിഞ്ഞാല്‍ ബാക്കിയുള്ള തുക ബുധനാഴ്ച തന്നെ നല്‍കും. കൊല്ലപ്പെട്ട രാധയുടെ ഒരു കുടുംബാംഗത്തിന് താല്‍ക്കാലികമായി ഫെബ്രുവരി ഒന്ന് മുതല്‍ തന്നെ ജോലി കൊടുക്കും. സ്ഥിര നിയമനം സര്‍ക്കാര്‍ ഉത്തരവിനനുസരിച്ച് നടപ്പിലാക്കുമെന്നും എ.ഡി.എം വ്യക്തമാക്കി.

ഇതുവരെയുള്ള സംഭവങ്ങള്‍ക്ക് പൊലീസ് കേസുകള്‍ എടുക്കില്ല. ആര്‍ആര്‍ടി അംഗങ്ങളുള്ള എണ്‍പത് പേര്‍ സ്ഥലത്ത് കേന്ദ്രീകരിക്കുന്നുണ്ട്. പ്രിയദര്‍ശിനി എസ്റ്റേറ്റിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ജില്ല കളക്ടറുടെ നേതൃത്വത്തില്‍ അടിയന്തരമായി മീറ്റിങ് കൂടുമെന്നും എഡിഎം വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

അടിയന്തര സാഹചര്യം: ചൈനയിലേക്ക് പുറപ്പെട്ട എണ്ണക്കപ്പല്‍ ഇന്ത്യയിലെത്തും, തന്ത്രപരമായ നീക്കം

'ക്രെഡിറ്റ് അവസാനിക്കുന്നതിനു മുൻപ് സീറ്റ് വിട്ടുപോകരുത്'; 'ധുരന്ധർ 2' കാണാൻ പോകുന്നവരോട് സംവിധായകൻ

7,500mAh ബാറ്ററി, മൂന്ന് കളര്‍ ഓപ്ഷന്‍; വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ ലോഞ്ച് മാര്‍ച്ച് 24ന്, അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT