Wayanad District Collector Meghashree D R with school children  Social Media
Kerala

'സ്വയം അവധി പ്രഖ്യാപിക്കാന്‍ കഴിയുന്ന കലക്ടറാകുക'; അവധി ചോദിച്ച കുട്ടികളോട് വയനാട് കലക്ടര്‍

ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പിലാണ് വയനാട് കലക്ടറുടെ പ്രതികരണം.

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: മഴ ശക്തി പ്രാപിച്ചാല്‍ ഇപ്പോള്‍ ഏവരും ശ്രദ്ധിക്കുന്ന വിഷയമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള അവധി. മഴ മുന്നറിയിപ്പുള്ള ദിവസങ്ങളില്‍ ജില്ലാ കലക്ടര്‍മാരുടെ പോസ്റ്റുകളില്‍ ഇത്തരം ചോദ്യങ്ങളും പതിവാണ്. ഇതേ ചോദ്യം നേരിട്ട രസകരമായ അനുഭവം പങ്കുവയ്ക്കുകയാണ് വയനാട് ജില്ലാ കലക്ടര്‍ മേഘശ്രീ ഡി ആര്‍ ഐഎഎസ്. ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പിലാണ് വയനാട് കലക്ടറുടെ പ്രതികരണം.

കാത്ത് നിന്ന് അവധി വിഷയം തിരക്കിയ കുട്ടികളോടുള്ള സംഭാഷമാണ് കളക്ടര്‍ പങ്കുവച്ചിരിക്കുന്നത്. നാളെ അവധിയുണ്ടോകുമോ എന്ന ചോദ്യത്തിന് കനത്ത മഴ പെയ്യുന്നുണ്ടോ എന്നാണ് കലക്ടറുടെ ചോദ്യം. അത്തരം സാഹചര്യങ്ങളില്‍ അവധി നല്‍കാമെന്നും, നന്നായി പഠിച്ച് സ്വയം അവധി പ്രഖ്യാപിക്കാന്‍ നിലയിലേക്ക് വളരണമെന്നും മേഘശ്രീ ഐഎഎസ് കുട്ടികളോട് പറയുന്നു. കുട്ടികള്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ചാണ് കലക്ടറുടെ പോസ്റ്റ്.

വയനാട് കലക്ടറുടെ പോസ്റ്റ് പൂര്‍ണ രൂപം-

ജില്ലാ കലക്ടറുടെ വാഹനം കണ്ട് ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു കുറച്ച് വിദ്യാര്‍ത്ഥികള്‍. പ്രതീക്ഷ നിറഞ്ഞ പുഞ്ചിരിയോടെ അവര്‍ക്കെല്ലാം ഒരു ചോദ്യമുണ്ടായിരുന്നു: നാളെ അവധി ഉണ്ടാകുമോ?

ഞാന്‍ ചോദിച്ചു, 'കനത്ത മഴ പെയ്യുന്നുണ്ടോ?'

അവര്‍ പറഞ്ഞു, 'ഇല്ല!'

'കനത്ത മഴ പെയ്യുന്ന ദിവസം അവധി നല്‍കും. അതുവരെ, പതിവായി സ്‌കൂളില്‍ പോകുക, നന്നായി പഠിക്കുക, ഒരു ദിവസം, സ്വയം അവധി പ്രഖ്യാപിക്കാന്‍ കഴിയുന്ന കലക്ടറാകുക!

School Holiday questions frequently appear in social media posts by district collectors during rain warnings. Wayanad District Collector Meghasree D R IAS, shares an interesting experience of encountering one herself.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT