കോണ്‍ഗ്രസ് വയനാട് ഫണ്ട് പിരിച്ചതിന്റെ കണക്ക് ജില്ല തിരിച്ച്‌ 
Kerala

വയനാട് ഫണ്ട് ശേഖരണം; കോണ്‍ഗ്രസ് 'മുക്കിയ' ആപ്പിലെ വിവരങ്ങള്‍ പുറത്ത്

മൂന്നുകോടിയിലധികം രൂപയാണ് ആപ്പിലൂടെ കോണ്‍ഗ്രസ് പിരിച്ചതെങ്കിലും ആപ്പില്‍ രേഖപ്പെടുത്തിയ കണക്കും പാര്‍ട്ടി പുറത്തുവിട്ട കണക്കും തമ്മില്‍ ബന്ധമില്ല.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വീടുനിര്‍മിക്കാന്‍ കോണ്‍ഗ്രസ് 'സ്റ്റാന്‍ഡ് വിത്ത് വയനാട്' എന്ന ആപ്പിലൂടെ പിരിച്ച ഫണ്ടിന്റെ വിവരങ്ങള്‍ പുറത്ത്. മൂന്നുകോടിയിലധികം രൂപയാണ് ആപ്പിലൂടെ കോണ്‍ഗ്രസ് പിരിച്ചതെങ്കിലും ആപ്പില്‍ രേഖപ്പെടുത്തിയ കണക്കും പാര്‍ട്ടി പുറത്തുവിട്ട കണക്കും തമ്മില്‍ ബന്ധമില്ല.

5.38 കോടി രൂപ മാത്രമാണ് പാര്‍ട്ടിയുടെ അക്കൗണ്ടില്‍ എത്തിയതെന്നായിരുന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നേരത്തെ പുറത്തുവിട്ട കണക്കില്‍ പറഞ്ഞിരുന്നത്. യൂത്ത് കോണ്‍ഗ്രസ് 1.05 കോടി പിരിച്ചുനല്‍കിയതായും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, 3.78 കോടി രൂപ മാത്രമാണ് ആകെ ലഭിച്ച തുകയായി ആപ്പില്‍ കാണിക്കുന്നത്. ഐടി വിദഗ്ധനായ രജിത്ത് രാമചന്ദ്രനാണ് കോണ്‍ഗ്രസ് ആപ്പിലെ വിവരങ്ങള്‍ ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്.

വന്‍കിട കമ്പനികള്‍, സര്‍വീസ് സംഘടനകള്‍, പ്രവാസി സംഘടനകള്‍ എന്നിവര്‍ നല്‍കിയ തുകയുടെ കണക്ക് ആപ്പില്‍ കാണിച്ചിട്ടില്ല. 2024 സെപ്റ്റംബര്‍ മാസത്തെ കണക്കും രേഖപ്പെടുത്തിയിട്ടില്ല. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ കോട്ടയം ജില്ലയില്‍നിന്നുപോലും നാലുലക്ഷം രൂപ മാത്രമേ ലഭിച്ചൂവെന്നാണ് ആപ്പില്‍ കാണിച്ചിരിക്കുന്നത്. എറണാകുളം ജില്ലയില്‍ നിന്ന് അഞ്ച് ലക്ഷത്തിലധികം രൂപമാത്രമാണ് ലഭിച്ചതെന്നുമാണ് കണക്ക്.

സംസ്ഥാന സര്‍ക്കാരിന്റെ സഹകരണില്ലാതെ സ്വന്തം നിലയില്‍ 100 വീടുകള്‍ വെച്ചുനല്‍കുമെന്ന് അവകാശപ്പെട്ടാണ് കോണ്‍ഗ്രസ് പണപ്പിരിവ് തുടങ്ങിയത്. പുറത്ത് വിട്ട കണക്കും ആപ്പിലെ കണക്കും തമ്മില്‍ ഒരു ബന്ധവും ഇല്ലെങ്കിലും ആകെ ഒന്നാണെന്ന വിചിത്രമായ കണ്ടെത്തലും അദ്ദേഹം പങ്കുവച്ചു.

Wayanad fund collection: Information from the app 'hidden' by Congress comes out

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടുത്ത ചൂടില്‍ നിന്ന് ആശ്വാസമാകുമോ? ശക്തമായ മഴ വരുന്നു; ബുധനാഴ്ച നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പ്രതിശ്രുത വധുവിനെ വീട്ടിലേക്ക് ക്ഷണിച്ചു; 'ഓവര്‍ഡോസ്' ലൈംഗിക ഉത്തേജന മരുന്ന് കഴിച്ച യുവാവിന് ദാരുണാന്ത്യം

മധുരമുള്ള നല്ല തണ്ണിമത്തന്‍ തിരഞ്ഞെടുക്കാം

'ഞാന്‍ ഹീറോ അല്ല, അതിനാല്‍ ഉമ്മ വെക്കില്ലെന്ന് പ്രിയങ്ക പോച്ര പറഞ്ഞു'; വിടാതെ പിന്തുടര്‍ന്ന് അന്നു കപൂര്‍

SET-2026: സെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു

SCROLL FOR NEXT