കല്പ്പറ്റ: വയനാട് ജില്ലയില് വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ (തിങ്കളാഴ്ച) അവധി. ജില്ലയിലെ പ്രൊഫഷണല് കോളേജുകള്, അംഗന്വാടികള് ഉള്പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര് ഡോ. രേണു രാജ് അറിയിച്ചു. മുന്കൂട്ടി നിശ്ചയിച്ച പരീക്ഷകള്ക്കും പിഎസ്സി പരീക്ഷകള്ക്കും അവധി ബാധകമല്ല.
വയനാട് ജില്ലയില് ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്. ഇന്ന് ജില്ലയില് ഒറ്റപ്പെട്ട സ്ഥലങ്ങളില് തീവ്ര മഴയാണ് പ്രവചിക്കുന്നത്. തിങ്കളാഴ്ച വയനാട് ജില്ലയില് ഒറ്റപ്പെട്ട സ്ഥലങ്ങളില് ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ജാഗ്രതയുടെ ഭാഗമായി നാളെ ജില്ലയില് യെല്ലോ അലര്ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates