Kerala Rain 
Kerala

ചൂടിന് ആശ്വാസമേകാന്‍ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം

ശനിയാഴ്ച മുതല്‍ മഴ ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത ചൂടിന് ആശ്വാസമായി ഇന്നു മുതല്‍ മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ശനിയാഴ്ച മുതല്‍ മഴ ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ രാത്രി മധ്യകേരളത്തില്‍ പലയിടത്തും മഴ ലഭിച്ചത് ചൂടിന് ആശ്വാസം നല്‍കിയിരുന്നു. ശനിയാഴ്ച ഇടുക്കി ജില്ലയില്‍ യെല്ലോ അര്‍ട്ടുണ്ട്. വരുംദിവസങ്ങളില്‍ മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും മഴയുണ്ടാകും. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും. ഇതോടൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടായേക്കും.

ഈ മാസം അവസാനത്തോടെ കാലവര്‍ഷം പൂര്‍ണമായി പിന്മാറി, തുലാവവര്‍ഷം വരുമെന്നാണ് പ്രതീക്ഷ. ഇത് കൂടുതല്‍ മഴ പെയ്യുന്നതിന് കാരണമാകും.

Weather Update: Yellow Alert in Two Districts, May get More Rain

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനധികൃത വിദേശമദ്യ ശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ, പിടിച്ചെടുത്തത് 67 ലിറ്റർ മദ്യം

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം; ആഘോഷമാക്കാൻ ബിജെപി, വീടുകളിൽ ദീപം തെളിയിക്കാൻ ആഹ്വാനം

'ജീവിതത്തില്‍ മദ്യപിച്ചിട്ടില്ല, വീട്ടിലെ മദ്യശേഖരത്തെ കുറിച്ച് അറിയില്ല': അറസ്റ്റിനു പിന്നാലെ ആന്റോ അഗസ്റ്റിന്‍

മെസി വിവാദം: എസ്.ഐ.ടിക്ക് പൂർണ സ്വാതന്ത്ര്യം, മാധ്യമസ്ഥാപനത്തിലെ റെയ്ഡിൽ നിയമലംഘനമില്ലെന്ന് ചെന്നിത്തല

വിദേശപഠന ഓറിയന്റേഷൻ പരിപാടിയിൽ പരിശീലകരാകാം; നോർക്ക റൂട്ട്സ് താൽപര്യപത്രം ക്ഷണിച്ചു