Welfare pension distribution started ഫെയ്സ്ബുക്ക്
Kerala

കുടിശ്ശിക തീര്‍ന്നു, 3600 രൂപ കൈകളില്‍; ക്ഷേമ പെന്‍ഷന്‍ വിതരണം തുടങ്ങി

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം തുടങ്ങി.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം തുടങ്ങി. പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള രണ്ടുമാസത്തെ പെന്‍ഷന്റെ വിതരണമാണ് ആരംഭിച്ചത്. 3600 രൂപയാണ് ഇത്തവണ ഒരാളുടെ കൈകളിലെത്തുന്നത്.

നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600 രൂപയും നവംബറിലെ 2000 രൂപയുമാണ് വിതരണം ചെയ്യുക. ഇതോടെ പെന്‍ഷന്‍ കുടിശ്ശിക പൂര്‍ണമായും തീര്‍ന്നു. ഇതിനായി 1864 കോടി രൂപ ഒക്ടോബര്‍ 31ന് ധനവകുപ്പ് അനുവദിച്ചിരുന്നു.

63,77,935 ഗുണഭോക്താക്കളാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. കഴിഞ്ഞ മാര്‍ച്ച് മുതല്‍ അതത് മാസം പെന്‍ഷന്‍ വിതരണം ചെയ്യുന്നുണ്ട്. ഒരുമാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ നേരത്തെ 900 കോടിയോളം രൂപയാണ് വേണ്ടിയിരുന്നത്. പെന്‍ഷന്‍ മാസം 400 രൂപ കൂടി വര്‍ധിച്ചിച്ചതോടെ 1050 കോടി രൂപ വേണം. ഗുണഭോക്താക്കളില്‍ പകുതിയോളം പേര്‍ക്ക് ബാങ്ക് അക്കൗണ്ട് വഴിയും ബാക്കിയുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലും പെന്‍ഷന്‍ എത്തും.

Welfare pension distribution started

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡൽഹി സ്ഫോടനത്തിൽ സുപ്രധാന പങ്ക്; 'മാഡം സർജൻ' ഷഹീനടക്കം 4 പേർ എൻഐഎ കസ്റ്റഡിയിൽ

മമ്മൂട്ടി 'സയനൈഡ് മോഹന്‍' എങ്കില്‍ കാണാന്‍ കാത്തിരിക്കണം; കളങ്കാവല്‍ റീലീസ് നീട്ടി

'മരിക്കുമെന്ന് ഭര്‍ത്താവിനെ വിളിച്ചറിയിച്ചു'; ഇടുക്കിയില്‍ യുവതിയും മകനും മരിച്ച നിലയില്‍

യാത്രക്കാരുടെ ശ്രദ്ധക്ക്: മാവേലിക്കര - ചെങ്ങന്നൂര്‍ പാതയില്‍ അറ്റകുറ്റപ്പണി; നാളെയും മറ്റന്നാളും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

പുലർച്ചെ 2 കാറുകളിലായി കടത്താൻ ശ്രമം; കൊച്ചിയിൽ 100 കിലോ ചന്ദനവുമായി അഞ്ചം​ഗ സംഘം പിടിയിൽ

SCROLL FOR NEXT