വിവാഹത്തിന് സര്‍ക്കാര്‍ ധന സഹായം നല്‍കുമോ?; അറിയാം ചില പദ്ധതികള്‍

മക്കളുടെ വിവാഹം ഏതൊരു മാതാപിതാക്കളുടെയും സ്വപ്‌നമാണ്
marriage
marriageപ്രതീകാത്മക ചിത്രം
Updated on
2 min read

മക്കളുടെ വിവാഹം ഏതൊരു മാതാപിതാക്കളുടെയും സ്വപ്‌നമാണ്. ജീവിതത്തിലെ നിര്‍ണായക സമയമായാണ് വിവാഹത്തെ കാണുന്നത്. വിവാഹം ഭംഗിയായി നടത്തണമെന്ന് ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും. അതുകൊണ്ട് തന്നെ വിവാഹത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാവാറുണ്ട്. വിവാഹിതരാകുന്ന വ്യക്തികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. അവ ഓരോന്നും പരിചയപ്പെടാം.

മംഗല്യ സമുന്നതി പദ്ധതി

മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹത്തിന് ധനസഹായം നല്‍കുന്ന പദ്ധതിയാണ് 'മംഗല്യ സമുന്നതി'. ഒരു ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള, മുന്‍ഗണന എഎവൈ, മുന്‍ഗണന വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത സമയത്താണ് ഇതിനായി അപേക്ഷകള്‍ സ്വീകരിക്കുക. പെണ്‍കുട്ടിയുടെ രക്ഷിതാക്കളാണ് അപേക്ഷിക്കേണ്ടത്. ലഭ്യമാകുന്ന അപേക്ഷകളില്‍നിന്ന് ഏറ്റവും കുറഞ്ഞ വരുമാനമുള്ളവരിലെ യോഗ്യരായവര്‍ക്ക്, സര്‍ക്കാരില്‍നിന്നു ലഭിക്കുന്ന ഫണ്ടിന് ആനുപാതികമായി ധനസഹായം അനുവദിക്കും. അപേക്ഷാ ഫോമും വിശദവിവരങ്ങളും സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പറേഷന്റെ വെബ്സൈറ്റായ www.kswcfല്‍ ലഭിക്കും.

ലക്ഷ്യം: മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹത്തിന് ധനസഹായം നല്‍കുക.

ധനസഹായം: ഒരു ലക്ഷം രൂപ വരെ ധനസഹായം നല്‍കുന്നു.

അര്‍ഹത:

ഒരു ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അപേക്ഷിക്കാം.

മുന്‍ഗണന എഎവൈ (AAY), മുന്‍ഗണന വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷ സമര്‍പ്പിക്കേണ്ടത്: പെണ്‍കുട്ടിയുടെ രക്ഷിതാവാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

അപേക്ഷ സമര്‍പ്പിക്കേണ്ട രീതി:

നിശ്ചിത സമയത്താണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്.

വിശദവിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനുമായി കേരള മുന്നാക്ക സമുദായ വികസന കോര്‍പ്പറേഷന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ധനസഹായം നല്‍കുന്ന രീതി: ലഭ്യമായ അപേക്ഷകളില്‍ നിന്ന് ഏറ്റവും കുറഞ്ഞ വരുമാനമുള്ള യോഗ്യരായ അപേക്ഷകര്‍ക്ക് സര്‍ക്കാരില്‍ നിന്നുള്ള ഫണ്ടിനനുസരിച്ച് ധനസഹായം അനുവദിക്കും.

നടപ്പാക്കല്‍: കേരള മുന്നാക്ക സമുദായ വികസന കോര്‍പ്പറേഷന്‍ വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

മിശ്രവിവാഹിതര്‍ക്കു ധനസഹായം

മിശ്രവിവാഹിതരായ ദമ്പതിമാരില്‍ ഒരാള്‍ പട്ടികജാതിയും പങ്കാളി പട്ടികഇതര സമുദായത്തില്‍ പെട്ടതുമാണെങ്കില്‍ വിവാഹത്തെത്തുടര്‍ന്ന് ഉണ്ടാകുന്ന സാമൂഹിക പ്രശ്നങ്ങളെ അതിജീവിക്കാനും തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുമായി 75,000 രൂപ വരെ ഗ്രാന്റായി നല്‍കും. വിവാഹശേഷം ഒരു വര്‍ഷത്തിനും മൂന്നു വര്‍ഷത്തിനും ഇടയില്‍ അപേക്ഷിക്കണം. ഭാര്യാഭര്‍ത്താക്കന്മാരുടെ ജാതി സര്‍ട്ടിഫിക്കറ്റുകള്‍, കുടുംബ വാര്‍ഷിക വരുമാനം, സഹവാസ സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷ ബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പല്‍/ കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫിസര്‍ക്കാണ് നല്‍കേണ്ടത്. വാര്‍ഷിക വരുമാന പരിധി 1,00,000 രൂപ കവിയരുത്.

ഇതുകൂടാതെ, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിത്തില്‍പ്പെട്ട പെണ്‍കുട്ടികളുടെ വിവാഹ ആവശ്യത്തിനായി 6% പലിശ നിരക്കില്‍ വായ്പയും അനുവദിക്കും. പരമാവധി 2,50,000 രൂപയാണ് വായ്പത്തുക. വാര്‍ഷിക വരുമാന പരിധി 3,00,000 രൂപയാണ്. 5 വര്‍ഷമാണ് തിരിച്ചടവു കാലാവധി. അപേക്ഷിക്കാന്‍ പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ഓഫിസുമായാണ് ബന്ധപ്പെടേണ്ടത്.

പരിണയം പദ്ധതി

സാമ്പത്തിക ക്ലേശമനുഭവിക്കുന്ന ഭിന്നശേഷിക്കാരുടെ പെണ്‍മക്കളുടെയും ഭിന്നശേഷിയുള്ള പെണ്‍കുട്ടികളുടെയും വിവാഹച്ചെലവിനു സാമ്പത്തിക സഹായം നല്‍കാനുള്ള സാമൂഹികനീതി വകുപ്പിന്റെ പദ്ധതിയാണ് പരിണയം. ഒറ്റത്തവണ ധനസഹായമായി 30,000 രൂപയാണ് ലഭിക്കുക. അപേക്ഷകരുടെ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല. രണ്ടു പെണ്‍മക്കളുടെ വരെ വിവാഹത്തിന് ധനസഹായം ലഭിക്കും. ഇതിനായി ജില്ലാ സാമൂഹികനീതി ഓഫിസര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്.

സുമിത്രം വിവാഹ ധനസഹായം

സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ നടപ്പാക്കുന്ന വിവിധോദ്ദേശ്യ വായ്പാ പദ്ധതിയാണ് സുമിത്രം. വിവാഹ ധനസഹായത്തിനായി പദ്ധതിയില്‍നിന്നു വായ്പ ലഭിക്കും. 6 ശതമാനം പലിശ നിരക്കില്‍ 5 ലക്ഷം രൂപ വരെയാണ് ലഭിക്കുക. 5 വര്‍ഷമാണ് തിരിച്ചടവ് കാലാവധി. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 6 ലക്ഷത്തില്‍ താഴെയായിരിക്കണം. കോര്‍പറേഷന്റെ വെബ്സൈറ്റായ www.ksmdfc.org യില്‍നിന്ന് അപേക്ഷാ ഫോമും വിശദാംശങ്ങളും ലഭിക്കും.

marriage
ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും യുപിഐ, കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഗുണം, സാമ്പത്തിക സുരക്ഷ; അറിയാം പുതിയ ഫീച്ചര്‍

മംഗല്യ വിവാഹ ധനസഹായ പദ്ധതി, വിധവകളുടെ പെണ്‍മക്കള്‍ക്ക് വിവാഹ ധനസഹായം, സംസ്ഥാനത്തെ വിവിധ ക്ഷേമനിധി ബോര്‍ഡുകളും മറ്റും അംഗങ്ങളുടെ മക്കള്‍ക്ക് നല്‍കുന്ന വിവാഹ ധനസഹായം തുടങ്ങി മറ്റനവധി പദ്ധതികളും നിലവിലുണ്ട്.

marriage
ലക്ഷ്യം ദീര്‍ഘകാല സമ്പത്തോ?, പതിവായുള്ള വരുമാനമോ?; അറിയാം എസ്‌ഐപിയും എസ്ഡബ്ല്യൂപിയും തമ്മിലുള്ള വ്യത്യാസം
Summary

Schemes available in kerala aim to provide financial support to marriage

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com