പ്രതീകാത്മക ചിത്രം 
Kerala

ക്ഷേമപെന്‍ഷന്‍ വിതരണം ഓഗസ്റ്റില്‍; ഓരോരുത്തര്‍ക്കും 3200 രൂപ

55 ലക്ഷത്തിലധികം പേര്‍ക്ക് പെന്‍ഷന്‍ ലഭിക്കും 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ക്ഷേമപെന്‍ഷനുകള്‍ ഓഗസ്റ്റില്‍ വിതരണം ചെയ്യും. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ക്ഷേമപെന്‍ഷനാണ് ഓഗസ്റ്റ് ആദ്യവാരം വിതരണം ചെയ്യുകയെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. ഈ വര്‍ഷത്തെ ഓണം ഓഗസ്റ്റ് മാസത്തിന്റെ രണ്ടാം പകുതിയിലാണ് എന്നത് കണക്കിലെടുത്താണ് തീരുമാനം. 

55 ലക്ഷത്തിലധികം പേര്‍ക്ക് പെന്‍ഷന്‍ ലഭിക്കും. ഓരോരുത്തര്‍ക്കും രണ്ടുമാസത്തെ പെന്‍ഷന്‍ തുകയായ 3200 രൂപ ലഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.പെന്‍ഷന്‍ വിതരണം ചെയ്യാനായി 1600 കോടി രൂപയാണ് ചെലവ് വരിക. 

വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നതെങ്കിലും സാധാരണക്കാരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ പ്രതിജ്ഞാബദ്ധമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21