തൊഴിലാളിയെ പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു/ ടെലിവിഷൻ സ്ക്രീൻഷോട്ട് 
Kerala

വിഴിഞ്ഞത്ത് മണ്ണിടിഞ്ഞ് തൊഴിലാളി കിണറ്റിൽ അകപ്പെട്ടു; രക്ഷാപ്രവർത്തനം തുടരുന്നു

മണ്ണിടിഞ്ഞു തൊഴിലാളി കിണറ്റിൽ അകപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിഴിഞ്ഞത്ത് കിണറ്റിൽ റിങ് ഇറക്കുന്നതിനിടെ മണ്ണിടിഞ്ഞ് കിണറ്റിൽ അകപ്പെട്ട തൊഴിലാളിയെ പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു. രാവിലെ ഒൻപത് മണിക്ക് ആരംഭിച്ച രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. തമിഴ്‌നാട് സ്വദേശി മഹാരാജനാണ് അപകടത്തിൽ പെട്ടത്. 

സുകുമാരന്‍ എന്നയാളുടെ കിണറ്റില്‍ റിങ് സ്ഥാപിക്കുന്ന ജോലി ചെയ്യുകയായിരുന്നു മഹരാജ് ഉള്‍പ്പടെ അഞ്ച് തൊഴിലാളികള്‍. മഹാരാജന്‍ കിണറിന്റെ അടിത്തട്ടിലായിരുന്നു. ജോലിക്കിടെ പഴയ റിങ്ങുകള്‍ ഒടിയുകയും അതിനൊപ്പം മണ്ണിടിഞ്ഞ് മഹാരാജിന്റെ മുകളിലേക്ക് വീഴുകയായിരുന്നു.

90 അടിയോളം താഴ്ചയുള്ള കിണറില്‍ 20 അടിയിലേറെ മണ്ണ് നിറഞ്ഞ് അവസ്ഥയിലാണ്.തൊഴിലാളികളെ കിണറ്റില്‍ ഇറക്കി തൊട്ടികൊണ്ട് മണ്ണ് മാറ്റിയാണ് രക്ഷാപ്രവര്‍ത്തനം. മഹാരാജ് 15 വർഷമായി വിഴിഞ്ഞത്താണ് താമസം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ജോൺ ബ്രിട്ടാസിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

CCRAS JRF Recruitment 2026: ജൂനിയർ റിസർച്ച് ഫെലോ തസ്തികയിൽ 20 ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം

വിപ്രോ ലിമിറ്റഡിൽ അവസരം: എച്ച്.ആർ ഓപ്പറേഷൻസ് വിഭാഗത്തിൽ ഇന്റേൺഷിപ്പ്; കൊച്ചിയിൽ നിയമനം

കോഹ്‌‍ലിയുടെ റെക്കോർഡ് തകർത്ത് റെൻഷോ!

'തമിഴ്‌നാടിന്റെ വളർച്ചയ്ക്കായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവർത്തിക്കും; വികസനമാണ് എന്റെ മന്ത്രം': പ്രധാനമന്ത്രി നരേന്ദ്ര മോദി