തിരുവനന്തപുരം: 2019 ഏപ്രില്‍ ഒന്നുമുതല്‍ നിര്‍മ്മിക്കപ്പെട്ട വാഹനങ്ങള്‍ക്ക് രാജ്യത്താകമാനം അതി സുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവുണ്ട്. ഇത്തരം പ്ലേറ്റുകളുടെ വിലയും ഫിറ്റിംഗ് ചാര്‍ജും വാഹന വിലയില്‍ ഉള്‍പ്പെടുത്തുകയല്ലാതെ പ്രത്യേക വില ഈടാക്കില്ല. പ്ലേറ്റിന്റെ 4 അരികുകളും മൂലകളും റൗണ്ട് ചെയ്തിട്ടുണ്ട്. കൂടാതെ embossed ബോര്‍ഡറും ഉണ്ട്. വ്യാജ പ്ലേറ്റുകള്‍ ഉണ്ടാക്കുന്നത് തടയാനായി 20 x 20 mm സൈസിലുള്ള ഒരു ക്രോമിയം ബേസ്ഡ് ഹോളോഗ്രാം പ്ലേറ്റിന്റെ മുകളില്‍ ഇടത് ഭാഗത്തായി ഹോട്ട് സ്റ്റാമ്പ് ചെയ്തിട്ടുമുണ്ടെന്ന് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നു. അതി സുരക്ഷാ രജിസ്‌ട്രേഷന്‍ പ്ലേറ്റിന്റെ മറ്റു പ്രത്യേകതകള്‍ മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വിശദീകരിക്കുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കുറിപ്പ്:
അതി സുരക്ഷാ രജിസ്‌ട്രേഷന്‍ പ്ലേറ്റ് (High Security Registration Plate - HSRP) പ്രത്യേകതകള്‍ :
01/04/2019 മുതല്‍ നിര്‍മ്മിക്കപ്പെട്ട വാഹനങ്ങള്‍ക്ക് രാജ്യത്താകമാനം അതി സുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമാക്കി കേന്ദ്ര ഗവ: ഉത്തരവുണ്ട്.
HSRP യും 3rd രജിസ്‌ട്രേഷന്‍ മാര്‍ക്കും വാഹന നിര്‍മ്മാതാക്കള്‍ നിയോഗിച്ച ഡീലര്‍മാര്‍ ഘടിപ്പിച്ച് നല്‍കും.
പ്ലേറ്റ് ഘടിപ്പിച്ച് ആ ഡാറ്റ വാഹന്‍ സോഫ്റ്റ് വെയറില്‍ അപ് ഡേറ്റ് ചെയ്താല്‍ മാത്രമേ RT ഓഫീസില്‍ RC പ്രിന്റ് ചെയ്യാന്‍ സാധിക്കുകയുള്ളൂ.
ഇത്തരം പ്ലേറ്റുകളുടെ വിലയും ഫിറ്റിംഗ് ചാര്‍ജും വാഹന വിലയില്‍ ഉള്‍പ്പെടുത്തുകയല്ലാതെ പ്രത്യേക വില ഈടാക്കില്ല.
പ്ലേറ്റ് 1 mm കനമുള്ള അലുമിനിയം ഷീറ്റ് കൊണ്ടുണ്ടാക്കിയതും ടെസ്റ്റിംഗ് ഏജന്‍സി ടെസ്റ്റ് ചെയ്ത് പാസായതും AIS:159:2019 പ്രകാരം നിര്‍മ്മിച്ചവയും ആണ്.
പ്ലേറ്റിന്റെ 4 അരികുകളും മൂലകളും റൗണ്ട് ചെയ്തിട്ടുണ്ട്. കൂടാതെ embossed ബോര്‍ഡറും ഉണ്ട്.
വ്യാജ പ്ലേറ്റുകള്‍ ഉണ്ടാക്കുന്നത് തടയാനായി 20 x 20 mm സൈസിലുള്ള ഒരു ക്രോമിയം ബേസ്ഡ് ഹോളോഗ്രാം പ്ലേറ്റിന്റെ മുകളില്‍ ഇടത് ഭാഗത്തായി ഹോട്ട് സ്റ്റാമ്പ് ചെയ്തിട്ടുണ്ട്.
ഹോളോഗ്രാമില്‍ നീല നിറത്തില്‍ അശോക ചക്രം ഉണ്ട്.
പ്ലേറ്റുകള്‍ക്ക് മിനിമം 5 വര്‍ഷത്തിനിടയില്‍ നശിച്ച് പോവാതിരിക്കാനുള്ള ഗ്യാരണ്ടി ഉണ്ട്.
ഇടത് ഭാഗം താഴെ 10 അക്ക ലേസര്‍ ബ്രാന്റ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ഉണ്ട്.
വാഹന നമ്പറിന്റെയും അക്ഷരങ്ങളുടെയും മുകളില്‍ INDIA എന്ന് 45° ചരിച്ച് എഴുതിയ ഹോട്ട് സ്റ്റാമ്പിംഗ് ഫിലിം ഉണ്ട്.
പ്ലേറ്റില്‍ ഇടത് ഭാഗത്ത് നടുവിലായി IND എന്ന് നീല കളറില്‍ ഹോട്ട് സ്റ്റാമ്പ് ചെയ്തിട്ടുണ്ട്.
ഈ പ്ലേറ്റുകള്‍ ഊരിമാറ്റാനാവാത്ത വിധവും / ഊരിമാറ്റിയാല്‍ പിന്നീട് ഉപയോഗിക്കാനാവാത്ത വിധവും സ്‌നാപ് ലോക്കിംഗ് സിസ്റ്റം ഉപയോഗിച്ചാണ് ഘടിപ്പിക്കുക.
തേര്‍ഡ് റജിസ്‌ട്രേഷന്‍ പ്ലേറ്റ് (ഗ്ലാസില്‍ ഒട്ടിക്കാനുള്ളത്) :
ക്രോമിയം ബേസ്ഡ് ഹോളോഗ്രാം സ്റ്റിക്കര്‍ രൂപത്തിലുള്ള 100 x 60 mm വലുപ്പത്തിലുള്ളതും ഇളക്കി മാറ്റാന്‍ ശ്രമിച്ചാല്‍ നശിച്ച് പോവുന്നതാണ് ഇവ.
മുന്‍പിലെ വിന്‍ഡ് ഷീല്‍ഡ് ഗ്ലാസിന്റെ ഉള്ളില്‍ ഇടത് മൂലയില്‍ ഒട്ടിക്കണം.
രജിസ്റ്ററിംഗ് അതോറിറ്റിയുടെ പേര്, വാഹന നമ്പര്‍, ലേസര്‍ നമ്പര്‍ . വാഹന റജിസ്‌ട്രേഷന്‍ തീയ്യതി എന്നിവയാണിതില്‍ ഉള്ളത്.
താഴെ വലത് മൂലയില്‍ 10 ഃ 10 mm വലുപ്പത്തില്‍ ക്രോമിയം ബേസ്ഡ് ഹോളോഗ്രാം ഉണ്ട്.
സ്റ്റിക്കര്‍ കളര്‍ : ഡീസല്‍ വാഹനം - ഓറഞ്ച് , പെട്രോള്‍ / ഇചഏ വാഹനം - ഇളം നീല , മറ്റുള്ളവ - ഗ്രേ കളര്‍
മേല്‍പ്പറഞ്ഞ രീതിയിലല്ലാതെ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് വാഹനം ഓടിച്ചാല്‍ 2000 രൂപ മുതല്‍ 5000 വരെ പിഴ അടക്കേണ്ടി വരും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates