പ്രതീകാത്മക ചിത്രം  
Kerala

പ്രവാസികളുടെ നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കും; എന്താണ് ധനമന്ത്രി പ്രഖ്യാപിച്ച ലോകകേരള കേന്ദ്രങ്ങള്‍?

ലോകകേരള കേന്ദ്രങ്ങള്‍ക്കായി 5 കോടി രൂപയാണ് അനുവദിച്ചത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോകത്ത് പ്രവാസികള്‍ ഏറ്റവും കൂടുതല്‍ പണമയക്കുന്ന രാജ്യത്ത് അതിന്റെ 21 ശതമാനം തുകയുമെത്തുന്നത് കേരളത്തിലെന്ന് കണക്കുകള്‍ നിരത്തി ധനമന്ത്രി. പ്രവാസികളുടെ നിര്‍ദേശമായ ലോക കേരള കേന്ദ്രം എന്ന ആശയവും ബജറ്റില്‍ കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചു.

പ്രവാസികളുടെ നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കാന്‍ ലോകകേരള കേന്ദ്രങ്ങള്‍ക്കായി 5 കോടി രൂപയാണ് അനുവദിച്ചത്. ലോക കേരള സഭയിലെ പ്രവാസി സമൂഹം മുന്നോട്ട് വെച്ച ആശയമാണിതെന്നും ഈ നിലയിലാണ് ലോക കേരള കേന്ദ്രം എന്ന പുതിയ ആശയം ബജറ്റില്‍ അവതരിപ്പിച്ചതെന്നും ധനമന്ത്രി വ്യക്തമാക്കി.

ലോകകേരള കേന്ദ്രങ്ങള്‍ എന്താണ്?

'പ്രവാസികളും നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്നതിന് ലോകകേരള കേന്ദ്രങ്ങള്‍ സ്ഥാപിക്കണം എന്ന നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു. ലോക കേരള കേന്ദ്രത്തില്‍ ഇതിനായി കേരളത്തിന്റെ പരിച്ഛേദം ഒരുക്കണം എന്നതാണ് നിര്‍ദ്ദേശം. കേരളീയ ഭക്ഷണ വിഭവങ്ങള്‍ ലഭ്യമാകുന്ന ഫുഡ് കോര്‍ട്ടുകള്‍, നാടന്‍ ഉല്‍പ്പന്നങ്ങളുടെയും കരകൗശല വസ്തുക്കളുടെയും വിപണനശാലകള്‍, നാടന്‍ കലാരൂപങ്ങളുടെ അവതരണം, സമീപജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ടൂര്‍ പാക്കേജുകള്‍ തുടങ്ങിയവ ലോക കേരള കേന്ദ്രത്തില്‍ ലഭ്യമാകണം. ലോക കേരള കേന്ദ്രം സന്ദര്‍ശിക്കുന്നവര്‍ക്ക് താമസിക്കാനുള്ള സൗകര്യവും ഉണ്ടാവണം. പ്രവാസി സംഘടനകള്‍ക്ക് അവരുടെ അംഗങ്ങളേയും സുഹൃത്തുക്കളേയും ഉള്‍പ്പെടുത്തി നാട്ടിലേക്ക് വിനോദസഞ്ചാര പരിപാടികള്‍ സംഘടിപ്പിക്കാം. പ്രവാസി സംഘടനകളുടെ നാട് സന്ദര്‍ശന പരിപാടികള്‍ക്ക് വിനോദസഞ്ചാര വകുപ്പിന്റെ പ്രത്യേക ഇന്‍സെന്റീവ് അനുവദിക്കും. പാര്‍പ്പിടം സ്വന്തമായി വാങ്ങാനും, തയ്യാറെങ്കില്‍ വാടകയ്ക്ക് നല്‍കാനും, പ്രായമായവര്‍ക്കുള്ള അസിസ്റ്റഡ് ലിവിങ് സൗകര്യം ഒരുക്കാനും ഈ പദ്ധതിയിലൂടെ കഴിയും. ഈ പദ്ധതിയ്ക്കായി 5 കോടി രൂപ വകയിരുത്തുന്നു' ധനമന്ത്രി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

SCROLL FOR NEXT