പിണറായി വിജയന്‍ Sabha TV
Kerala

എന്താണ് പൊലീസില്‍ സംഭവിക്കുന്നത്?, അക്രമവാസന നിയന്ത്രിക്കണം; 'സമ്പന്നരും സ്വാധീനമുള്ളവരും ഒരു കാറ്റഗറി': വിമർശനവുമായി പിണറായി

സാധാരണക്കാര്‍ക്ക് നീതിനിഷേധം ഉണ്ടാകാന്‍ പാടില്ല. ഇപ്പോള്‍ നടക്കുന്ന രീതിയില്‍ നീങ്ങിയാല്‍ നാട് സമ്പൂര്‍ണ്ണ അരാജകത്വത്തിലേക്ക് പോകും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: ആഭ്യന്തരമന്ത്രിയുടെ വാക്കുകള്‍ പൊലീസ് ചെവിക്കൊള്ളുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പൊലീസിലെ ഒരു കൂട്ടര്‍ക്ക് അത് ബാധകമേയല്ല എന്ന നിലപാടാണ് സ്വീകരിക്കുന്നത്. നെടുമ്പാശേരി അപകടത്തില്‍ ആഭ്യന്തരമന്ത്രി വളരെ കൃത്യമായ നിലപാടാണ് എടുത്തത്. ഒരു വിഷയത്തില്‍ ആഭ്യന്തരമന്ത്രി ഒരു നിലപാട് പറയുമ്പോള്‍, അത് ആ പ്രദേശത്ത് മാത്രമല്ല, പൊലീസിന്റെ തലപ്പത്ത് ഇരിക്കുന്ന എല്ലാവര്‍ക്കുമുള്ള സന്ദേശമാണ്. പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.

പൊലീസിന്റെ മനോഭാവത്തില്‍ എന്തെങ്കിലും മാറ്റം വന്നോ?. എന്താണ് പൊലീസില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. വളരെ ഗൗരവമേറിയ വിഷയമാണിത്. സമ്പന്നരും സ്വാധീനമുള്ളവരും ഒരു കാറ്റഗറി. പാവപ്പെട്ടവര്‍ മറ്റൊരു കാറ്റഗറി. ഇതിനോട് സര്‍ക്കാരിന് യോജിപ്പില്ലെന്ന് പറയുന്നു. എന്നാല്‍ ഇത് നാട്ടില്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണല്ലോ. ഇക്കാര്യം ഗൗരവമായി തന്നെ കാണേണ്ടതാണെന്ന് പിണറായി വിജയന്‍ പറഞ്ഞു.

സാധാരണക്കാര്‍ക്ക് നീതിനിഷേധം ഉണ്ടാകാന്‍ പാടില്ല. ഇപ്പോള്‍ നടക്കുന്ന രീതിയില്‍ നീങ്ങിയാല്‍ നാട് സമ്പൂര്‍ണ്ണ അരാജകത്വത്തിലേക്ക് പോകും. സാധാരണക്കാര്‍ക്ക് നേരെ കേട്ടുകേള്‍വിയില്ലാത്ത അതിക്രമം നടന്നുകൊണ്ടിരിക്കുന്നു. നീതി നിഷേധം അതിന്റെ ഭാഗമാണ്. ചേരാനെല്ലൂരിലെ മരിച്ച ജയബാലകൃഷ്ണന്റെ മക്കളെ വിളിച്ച് ആശ്വസിപ്പിച്ചിരുന്നു. ഞങ്ങള്‍ക്കും സമ്പന്നര്‍ക്കും ഇരട്ട നീതിയാണോ എന്ന് അവര്‍ ചോദിച്ചത് അച്ഛന്റെ ചിത അടങ്ങും മുമ്പാണ്. എന്തൊരു അവസ്ഥയാണിത്?. പിണറായി പറഞ്ഞു.

അവര്‍ എത്രമാത്രം അവിശ്വാസമാണ് പൊലീസില്‍ രേഖപ്പെടുത്തുന്നത്. അത്തരമൊരു നില ഉണ്ടാകുന്നതെങ്ങനെയാണ്?. പൊലീസില്‍ ഒരു മാറ്റവും ഉണ്ടാകുന്നില്ല എന്നല്ലേ ഇതു വ്യക്തമാക്കുന്നത്. പൊലീസിന് എന്തുമാകാം എന്ന തോന്നലുണ്ടായിരിക്കുന്നു. പൊലീസ് അതിക്രമം ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാന്‍ കഴിയുന്നതല്ല. പൊലീസിന്റെ അക്രമവാസന നിയന്ത്രിക്കേണ്ടതാണ്. കേരളത്തിലെ ആഭ്യന്തരമന്ത്രി പറയുന്നത് അനുസരിക്കാത്ത പൊലീസ് സേനയെക്കുറിച്ച് നിയമസഭ ചര്‍ച്ച ചെയ്യേണ്ടതു തന്നെയാണ്. ആഭ്യന്തരമന്ത്രിയുടെ വാക്കുകള്‍ നടപ്പാകണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്നും പിണറായി വിജയന്‍ പറഞ്ഞു. ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി.

What is happening in the police force? : Pinarayi Vijayan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജഡ്ജിയുടെയല്ല, ആരുടെ മകനായാലും എന്താണ്?; ചേരാനെല്ലൂരിൽ പൊലീസിന് വീഴ്ച : രമേശ് ചെന്നിത്തല

'നെഗറ്റീവ് പറഞ്ഞവരുടെ നെഞ്ചത്ത് തന്നെ'; ഗ്ലാമർ ലുക്കിന് വിമര്‍ശനം; അതേനാണയത്തില്‍ മറുപടി നല്‍കിയ നസ്രിയ

അമ്മാവന്റെ സ്വര്‍ണം മോഷ്ടിച്ച് എസ്‌യുവി വാങ്ങി, പൂജയ്ക്കും ക്ഷണിച്ചു; യുവാവ് പിടിയില്‍

ഫോണില്‍ തന്നെ നോക്കിയിരുപ്പാണോ? കണ്ണിനെ രക്ഷിക്കാന്‍ 'ബ്ലൂ ലൈറ്റ് ഫില്‍ട്ടര്‍', ഈ സെറ്റിങ്‌സുകള്‍ ഓണ്‍ ചെയ്യാം

തെരഞ്ഞെടുപ്പ് കമ്മിഷനെതിരായ ഹർജി ഇന്ന് സുപ്രീം കോടതിയിൽ; 'സത്യം ശിവം സുന്ദരം' കുറിച്ച് രാഹുൽ ഗാന്ധി