Smartphones  
Kerala

ഫോണ്‍ നഷ്ടപ്പെട്ടാല്‍ എന്താണ് ആദ്യം ചെയ്യേണ്ടത്? നിര്‍ദേശങ്ങളുമായി പൊലീസിന്റെ കുറിപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഫോണ്‍ നഷ്ടപ്പെട്ടാല്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച്‌ കുറിപ്പുമായി കേരള പൊലീസ്. ഫോണ്‍ നഷ്ടപ്പെട്ടാല്‍ സര്‍ക്കാര്‍ സംവിധാനത്തിലൂടെ ബ്ലോക്ക് ചെയ്യുമ്പോള്‍ ആ ഫോണ്‍ മറ്റാര്‍ക്കും ഉപയോഗിക്കാന്‍ കഴിയില്ല. ഫോണ്‍ നഷ്ടപ്പെട്ടാല്‍ അക്കാര്യം അറിയിച്ച് പൊലീസില്‍ ഒരു പരാതി രജിസ്റ്റര്‍ ചെയ്യുക എന്നതാണ് ആദ്യത്തെ നടപടിയെന്നും കുറിപ്പില്‍ പറയുന്നു.

പൊലീസിന്റെ കുറിപ്പ്

ഫോണ്‍ നഷ്ടപ്പെട്ടാല്‍ എളുപ്പത്തില്‍ ബ്ലോക്ക് ചെയ്യാന്‍ സര്‍ക്കാര്‍ സംവിധാനം നിലവിലുണ്ട്. ഈ മാര്‍ഗത്തിലൂടെ ബ്ലോക്ക് ചെയ്യുമ്പോള്‍ ആ ഫോണ്‍ മറ്റാര്‍ക്കും പിന്നീട് ഉപയോഗിക്കാന്‍ സാധിക്കില്ല.

ഫോണ്‍ നഷ്ടപ്പെട്ടാല്‍ അക്കാര്യം അറിയിച്ച് പൊലീസില്‍ ഒരു പരാതി രജിസ്റ്റര്‍ ചെയ്യുക എന്നതാണ് ആദ്യത്തെ നടപടി. അതിനുശേഷം സര്‍വീസ് പ്രൊവൈഡറുമായി ബന്ധപ്പെട്ട് നഷ്ടപ്പെട്ട ഫോണിലെ നിങ്ങളുടെ ഫോണ്‍ നമ്പറിന്റെ ഡ്യൂപ്ലിക്കറ്റ് നമ്പര്‍ എടുക്കുക. ഫോണ്‍ ബ്ലോക്ക് ചെയ്യുന്നതിന് ഈ നമ്പര്‍ ആവശ്യമാണ്. 24 മണിക്കൂറില്‍ തന്നെ ഡ്യൂപ്ലിക്കേറ്റ് സിംകാര്‍ഡ് ആക്റ്റിവേറ്റ് ആകുന്നതാണ്.

https://www.ceir.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അതില്‍ ചുവന്ന നിറത്തിലുള്ള ബട്ടനില്‍ Block Stolen/Lost Mobile എന്ന ഓപ്ഷന്‍ കാണാം. ഇത് തെരഞ്ഞെടുത്താല്‍ ഒരു ഫോം പൂരിപ്പിക്കണം. അതില്‍ ഫോണ്‍ നഷ്ടപ്പെട്ട സ്ഥലം ഏതാണ്, തീയ്യതി, സ്ഥലം, പോലീസ് സ്റ്റേഷന്‍, പരാതിയുടെ നമ്പര്‍, പരാതിയുടെപകര്‍പ്പ് എന്നിവ നല്‍കണം. തുടര്‍ന്ന് ഫോണിന്റെ ഉടമയുടെ വ്യക്തിഗത വിവരങ്ങളും തിരിച്ചറിയല്‍ രേഖയും നല്കി ഫോണ്‍ ബ്ലോക്ക് ചെയ്യുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കാം. ശേഷം ഒരു റിക്വസ്റ്റ് ഐഡി നിങ്ങള്‍ക്ക് ലഭിക്കും. ഇതുപയോഗിച്ച് നിങ്ങളുടെ അപേക്ഷയില്‍ നടപടിയെടുത്തോ എന്ന് പരിശോധിക്കാം.

24 മണിക്കൂറില്‍ തന്നെ നിങ്ങള്‍ നല്‍കിയ ഐഎംഇഐ നമ്പര്‍ ബ്ലോക്ക് ചെയ്യപ്പെടും. പിന്നീട് ഒരു സിം കാര്‍ഡും ആ ഫോണില്‍ പ്രവര്‍ത്തിക്കുകയില്ല.

ഫോണ്‍ തിരിച്ചുകിട്ടിയാല്‍ www.ceir.gov.in വെബ്സൈറ്റിലൂടെ തന്നെ ഫോണ്‍ അണ്‍ബ്ലോക്ക് ചെയ്യാം. വെബ് സൈറ്റില്‍ അതിനായുള്ള ബട്ടണില്‍ ക്ലിക്ക് ചെയ്ത് റിക്വസ്റ്റ് ഐഡി നല്‍കിയതിന് ശേഷം അണ്‍ബ്ലോക്ക് ചെയ്യാനുള്ള കാരണം വ്യക്തമാക്കി സബ്മിറ്റ് ചെയ്യാം. അണ്‍ബ്ലോക്ക് ചെയ്ത ഫോണില്‍ പിന്നീട് സിംകാര്‍ഡ് ഇട്ട് ഉപയോഗിക്കാം.

ഫോണിലെ ഐഎംഇഐ നമ്പറുകള്‍ എങ്ങനെ കണ്ടെത്താം?

രണ്ട് സിംകാര്‍ഡ് സ്ലോട്ടുകളുള്ള ഫോണുകള്‍ക്ക് രണ്ട് ഐഎംഇഐ നമ്പറുകളുണ്ടാവും. ഇത് സാധാരണ ഫോണിന്റെ പാക്കേജിന് പുറത്ത് രേഖപ്പെടുത്താറുണ്ട്. സിം1, സിം2 എന്നിങ്ങനെ വേര്‍തിരിച്ച് അതില്‍ കാണാം. പാക്കേജ് ബോക്സ് ഇതിനായി സൂക്ഷിക്കണം. ഫോണ്‍ വാങ്ങിയ ഇന്‍വോയ്സിലും ഐഎംഇഐ നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ടാവും. ഫോണ്‍ നഷ്ടപ്പെടുമ്പോള്‍ ഈ നമ്പറുകള്‍ ഉപകരിക്കുന്നതാണ്. ഇതിനാല്‍ ഇത് സൂക്ഷിച്ചുവെയ്ക്കണം.

ഫോണില്‍ നിന്ന് *#06# എന്ന് ഡയല്‍ ചെയ്താല്‍ ഐഎംഇഐ നമ്പറുകള്‍ കാണാന്‍ സാധിക്കും.

What is the first thing to do if you lose your phone? Police note with instructions

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

'ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുന്നു', രക്ഷിക്കാന്‍ തയ്യാറെന്ന് ട്രംപ്

ഒരുപടി കറിവേപ്പില കൊണ്ട് എന്തൊക്കെ ചെയ്യാം

'നുണ പറയുന്നത് എനിക്ക് തീരെ ഇഷ്ടമല്ല'; വിജയ് വർമ്മയുമായുള്ള പ്രണയം തമന്ന അവസാനിപ്പിച്ചതിന് പിന്നിൽ

'പരാതിക്ക് പിന്നില്‍ പി ശശിയുടെ ഓഫീസ്; പുറത്തുവന്നശേഷം കൂടുതല്‍ പറയാം'; വ്യവസായ ഷര്‍ഷാദ് റിമാന്‍ഡില്‍

SCROLL FOR NEXT