തിരുവനന്തപുരം: അപകടങ്ങൾ കുറയ്ക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമാണ് റോഡിൽ സിഗ്നലുകൾ സ്ഥാപിച്ചിരിക്കുന്നത്. സമയം ലാഭിക്കാൻ ചിലർ സിഗ്നലുകൾ തെറ്റിക്കുന്നത് പതിവാണ്. ഭൂരിഭാഗം ആളുകൾക്കും പച്ച, ചുവപ്പ് സിഗ്നലുകളെ കുറിച്ചും അതിന്റെ ആവശ്യകതയെ കുറിച്ചും അറിയാം. എന്നാൽ മഞ്ഞ ലൈറ്റിന്റെ പ്രാധാന്യം അറിയാത്തവർ നിരവധിപ്പേരുണ്ട്. അവർക്കായി മഞ്ഞ ലൈറ്റിന്റെ പ്രാധാന്യം വിശദീകരിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് കേരള പൊലീസ്.
പച്ച ലൈറ്റ് തെളിഞ്ഞ് നിൽക്കുന്ന സമയത്ത് ചുവന്ന ലൈറ്റ് തെളിയേണ്ടതിന് മുന്നോടിയായി ആണ് മഞ്ഞ ലൈറ്റ് തെളിയുന്നത്. ആ ലൈറ്റ് കാണുകയാണെങ്കിൽ പെഡസ്ട്രിയൻ ക്രോസിംഗും സ്റ്റോപ്പ് ലൈനും ഉള്ള സ്ഥലമാണെങ്കിൽ സ്റ്റോപ്പ് ലൈനിന് മുമ്പായി വാഹനം നിർത്തേണ്ടതാണ്. സ്റ്റോപ്പ് ലൈൻ ഇല്ലെങ്കിൽ പെഡസ്ട്രിയൻ ക്രോസിന് മുൻപായി നിർത്തേണ്ടതാണ്. ഇനി സ്റ്റോപ്പ് ലൈനും പെഡസ്ട്രിയൻ ക്രോസിംഗും ഇല്ലെങ്കിൽ വാഹനം ആദ്യത്തെ ട്രാഫിക് ലൈറ്റ് സിഗ്നലിൽ നിർത്തേണ്ടതാണെന്ന് കുറിപ്പിൽ പറയുന്നു. ഇടവിട്ടിടവിട്ട് ആമ്പർ ലൈറ്റ് തെളിയുന്നുണ്ടെങ്കിൽ വാഹനത്തിൻ്റെ വേഗം കുറച്ച ശേഷം ശ്രദ്ധയോടെ വാഹനം മുന്നോട്ടെടുക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
കുറിപ്പ്:
അല്പസമയം ലാഭിക്കാൻ ശ്രമിക്കുന്നത് ആയുസ്സിൻ്റെ ദൈർഘ്യ0 കുറച്ചേക്കാം
ട്രാഫിക് കൺട്രോൾ സിഗ്നലിൽ പച്ച (green) ലൈറ്റ് തെളിഞ്ഞ് കിടക്കുന്നത് കണ്ടാൽ അത് വാഹനം കടന്ന് പോവാനുള്ളതാണെന്ന് അറിയാം.
ചുവപ്പ് (red) ലൈറ്റ് തെളിഞ്ഞ് കിടക്കുന്നത് വാഹനം നിർത്താനുള്ളതും ആണെന്ന് അറിയാം.
മഞ്ഞ (amber) ലൈറ്റ് തെളിഞ്ഞ് കണ്ടാൽ നാം എന്ത് ചെയ്യണം ?
പച്ച ലൈറ്റ് തെളിഞ്ഞ് നിൽക്കുന്ന സമയത്ത് ചുവന്ന ലൈറ്റ് തെളിയേണ്ടതിന് മുന്നോടിയായി ആണ് മഞ്ഞ ലൈറ്റ് തെളിയുന്നത്. ആ ലൈറ്റ് കാണുകയാണെങ്കിൽ നമ്മുടെ വാഹനം......
▪️പെഡസ്ട്രിയൻ ക്രോസിംഗും സ്റ്റോപ്പ് ലൈനും ഉള്ള സ്ഥലമാണെങ്കിൽ സ്റ്റോപ്പ് ലൈനിന് മുമ്പായി നിർത്തേണ്ടതാണ്.
▪️സ്റ്റോപ്പ് ലൈൻ ഇല്ലെങ്കിൽ പെഡസ്ട്രിയൻ ക്രോസിന് മുൻപായി നിർത്തേണ്ടതാണ്.
▪️ ഇനി സ്റ്റോപ്പ് ലൈനും പെഡസ്ട്രിയൻ ക്രോസിംഗും ഇല്ലെങ്കിൽ വാഹനം ആദ്യത്തെ ട്രാഫിക് ലൈറ്റ് സിഗ്നലിൽ നിർത്തേണ്ടതാണ്.
ഇനി ഇടവിട്ടിടവിട്ട് ആമ്പർ ലൈറ്റ് തെളിയിന്നുണ്ടെങ്കിൽ എന്ത് ചെയ്യണം ?
▪️വാഹനത്തിൻ്റെ വേഗം കുറയ്ക്കുക.
▪️പെഡസ്ട്രിയൻ ക്രോസിംഗിലെ കാൽനടയാത്രികനെ പോവാൻ അനുവദിക്കുക.
▪️ജംഗ്ഷനിൽ പ്രവേശിച്ച വാഹനത്തെ പോവാൻ അനുവദിക്കുക.
▪️മേൽപ്പറഞ്ഞ പ്രവൃത്തികൾക്ക് ശേഷം വാഹനം ശ്രദ്ധയോടെ മുന്നോട്ടെടുക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates