ഷീല സണ്ണി/ ടെലിവിഷൻ ​ദൃശ്യം 
Kerala

കള്ളക്കേസിൽ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണി ജയിലിൽ കിടന്നത് രണ്ടര മാസം! ചാലക്കുടിയിൽ പിടിച്ചത് ലഹരി മരുന്നല്ല; 'ട്വിസ്റ്റ്'

ഫെബ്രുവരി 27നാണ് ഷീലയെ 12 എംഎൽഡി സ്റ്റാംപുകളുമായി പിടിച്ചതെന്നു വ്യക്തമാക്കി ചാലക്കുടി എക്സൈസ് ഓഫീസ് വാർത്താ കുറിപ്പ് ഇറക്കിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയായ സ്ത്രീയെ ലഹരി മരുന്നുമായി അറസ്റ്റ് ചെയ്ത സംഭവത്തിൽ വൻ ട്വിസ്റ്റ്. ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയിൽ നിന്ന് പിടിച്ചെടുത്തത് ലഹരി മരുന്ന് അല്ലെന്ന് പരിശോധനയിൽ വ്യക്തമായി. 

ചാലക്കുടി ന​ഗരത്തിൽ പ്രവർത്തിക്കുന്ന 'ഷി സ്റ്റൈൽ'  ബ്യൂട്ടി പാർലർ ഉടമയായ ഷീല കേസിൽ രണ്ടര മാസത്തോളമാണ് ജയിലിൽ കിടന്നത്. അതിനിടെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്.

തന്നെ കേസിൽ കുടുക്കിയവർക്കെതിരെ നടപടി വേണമെന്ന് ഷീല സണ്ണി ആവശ്യപ്പെട്ടു. പിടികൂടിയ ഉ​ദ്യോ​ഗസ്ഥനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു.  

ഫെബ്രുവരി 27നാണ് ഷീലയെ 12 എംഎൽഡി സ്റ്റാംപുകളുമായി പിടിച്ചതെന്നു വ്യക്തമാക്കി ചാലക്കുടി എക്സൈസ് ഓഫീസ് വാർത്താ കുറിപ്പ് ഇറക്കിയിരുന്നു. എന്നാൽ ഇവരിൽ നിന്നു പിടിച്ചെടുത്ത എൽഎസ്ഡി സ്റ്റാംപുകൾ വിദ​ഗ്ധ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം ഇന്നാണ് പുറത്തു വന്നത്. ഇതോടെയാണ് പിടിച്ചെടുത്തത് ലഹരി മരുന്നല്ലെന്ന് വ്യക്തമായത്. 

ഒരു ലക്ഷം രൂപയുടെ സഹരി സ്റ്റാംപുമായി ബ്യൂട്ടി പാർലർ ഉടമയായ ഷീലയെ അറസ്റ്റ് ചയ്തു എന്നായിരുന്നു എക്സൈസ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കിയത്. ബ്യൂട്ടി പാർലറിൽ വരുന്ന യുവതികൾക്ക് വിൽക്കാൻ വേണ്ടിയാണ് ലഹരി സ്റ്റാംപ് എത്തിച്ചതെന്നും എക്സൈസ് ഉദ്യോ​ഗസ്ഥരുടെ കുറിപ്പിലുണ്ടായിരുന്നു. 

ഒരു ലക്ഷം രൂപയുടെ ലഹരി സ്റ്റാംപുമായി ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയെ അറസ്റ്റ് ചെയ്തെന്നായിരുന്നു എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചത്. ബ്യൂട്ടി പാർലറിന്റെ മറവിലായിരുന്നു ലഹരി സ്റ്റാംപിന്റെ വിൽപനയെന്നും ബ്യൂട്ടി പാർലറിൽ വരുന്ന യുവതികൾക്കു വിൽക്കാൻ വേണ്ടിയാണ് ലഹരി സ്റ്റാംപ് എന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

'പിന്നിൽ, ഒരു രാഷ്ട്രം ഒരു സംസ്കാരം എന്ന ഭൂരിപക്ഷ വര്‍ഗ്ഗീയ അജണ്ട'- ഏകീകൃത സിവിൽ കോഡിനെതിരെ മുഖ്യമന്ത്രി

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT