കേരള ഹൈക്കോടതി ഫയൽ
Kerala

ആണ്‍കുഞ്ഞ് ജനിക്കാന്‍ എപ്പോള്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം, വിവാഹ ദിവസം ഭര്‍ത്താവിന്റെ കുറിപ്പ്; യുവതി ഹൈക്കോടതിയില്‍

2012 ഏപ്രിലിലായിരുന്നു മൂവാറ്റുപുഴ സ്വദേശിയുമായി ഹര്‍ജിക്കാരിയുടെ വിവാഹം നടന്നത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നല്ല ആണ്‍കുഞ്ഞുണ്ടാകാന്‍ ഏത് രീതിയിലും സമയത്തുമാണ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടേണ്ടതെന്ന കുറിപ്പ് കൈമാറിയ ഭര്‍ത്താവ്, ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിക്കാത്തത് ചോദ്യം ചെയ്ത് യുവതി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം വിലക്കുന്ന നിയമപ്രകാരം ഇവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതിന് എതിരെയാണ് കൊല്ലം സ്വദേശിനായ 39കാരി ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി.

2012 ഏപ്രിലിലായിരുന്നു മൂവാറ്റുപുഴ സ്വദേശിയുമായി ഹര്‍ജിക്കാരിയുടെ വിവാഹം നടന്നത്. വിവാഹ ദിവസം തന്നെ ഇംഗ്ലീഷ് മാസികയില്‍ വന്ന കുറിപ്പ് മലയാളത്തിലാക്കി നല്‍കിയെന്നും ഹര്‍ജിയില്‍ പറയുന്നു. ഭര്‍ത്താവിന്റെ പിതാവാണ് ഇത് തയ്യാറാക്കിയതെന്ന് തെളിയിക്കുന്ന ഫൊറന്‍സിക് റിപ്പോര്‍ട്ടും ഹാജരാക്കി. തന്റെ പരാതി വിവരിച്ച് പ്രി നേറ്റല്‍ ഡയഗ്നോസ്റ്റിക് ഡിവിഷന്‍ ഡയറക്ടര്‍ക്ക് കത്ത് അയച്ചിരുന്നു. തുടര്‍ന്ന് പരാതി പരിശോധിക്കാനും കര്‍ശന നടപടിക്കുമായി കുടുംബക്ഷേമ അഡീഷണല്‍ ഡയറക്ടര്‍ക്ക് കൈമാറി. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഇതുസംബന്ധിച്ചു മറ്റൊരു കത്തും അഡീഷണല്‍ ഡയറക്ടര്‍ക്ക് നല്‍കി. എന്നാല്‍ നടപടിയുണ്ടായില്ലെന്ന് അറിയിച്ചു. നടപടിയെടുക്കാത്ത അധികൃതരുടെ നിലപാട് നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ ആരോപിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പെണ്‍കുട്ടിയെ ഗര്‍ഭം ധരിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്ന് വിവാഹത്തിന്റെ ആദ്യ ദിവസം തന്നെ വ്യക്തമാക്കുന്നതായിരുന്നു ഭര്‍ത്താവിന്റേയും മാതാപിതാക്കളുടെയും പെരുമാറ്റം. ആണ്‍കുട്ടിയെ ഗര്‍ഭം ധരിക്കാന്‍ കുറിപ്പിലെ നിര്‍ദേശങ്ങള്‍ പാലിക്കാനും നിര്‍ദേശിച്ചു. ഭര്‍ത്താവും ഒന്നിച്ച് ലണ്ടനിലായിരുന്നു താമസം.

ഗര്‍ഭിണിയായതിനെ തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങി. 2014ല്‍ പെണ്‍കുട്ടിയെ പ്രസവിച്ചു. എന്നാല്‍ പെണ്‍കുട്ടി ജനിച്ചതോടെ ഭര്‍ത്താവില്‍ നിന്നും വീട്ടുകാരില്‍ നിന്നുമുള്ള ദ്രോഹം വര്‍ധിച്ചു. മകളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും അടിസ്ഥാന കാര്യങ്ങള്‍ പോലും ഭര്‍ത്താവ് ചെയ്തില്ല. തുടര്‍ന്ന് കുടുംബക്കോടതിയെ സമീപിച്ചെന്നും ഹര്‍ജിയില്‍ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരും ഗവര്‍ണറും ധാരണയായി; സിസ തോമസിന് നിയമനം; സജി ഗോപിനാഥ് ഡിജിറ്റല്‍ സര്‍വകലാശാല വിസി

വയോധികയെ വീടിനുള്ളില്‍ കെട്ടിയിട്ട് ഒന്നരപ്പവനും പണവും കവര്‍ന്നു; പ്രതികള്‍ക്കായി അന്വേഷണം

ബോണ്ടി ബീച്ചില്‍ വെടിവെപ്പ് നടത്തിയ സാജിദ് അക്രം ഹൈദരാബാദ് സ്വദേശി; ഓസ്ട്രേലിയയില്‍ എത്തിയത് വിദ്യാര്‍ഥി വിസയില്‍

ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ലാഭ വാഗ്ദാനം; 76.35 ലക്ഷം തട്ടി, പ്രതി പിടിയില്‍

കടുവ ജനവാസമേഖലയില്‍ തുടരുന്നു; മയക്കുവെടി വയ്ക്കാന്‍ ഉത്തരവ്; നാളെയും വിദ്യാലയങ്ങള്‍ക്ക് അവധി

SCROLL FOR NEXT