Kerala

ജലീലിനെ കൂടാതെ രണ്ട് മന്ത്രിമാര്‍ക്ക് കൂടി സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധം; സിഎം രവീന്ദ്രന്‍ ഏത് ആശുപത്രിയിലെന്ന് കെ സുരേന്ദ്രന്‍

സിഎം രവീന്ദ്രന്‍ കോവിഡ് ചികിത്സയില്‍ തുടരുന്നത് ഏത് ആശുപത്രിയിലെന്ന് കെ സുരേന്ദ്രന്‍ 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്തിന്റെയും അനുബന്ധ തട്ടിപ്പുകളുടെയും സൂത്രധാരന്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശിവശങ്കരനെ സ്വര്‍ണക്കടത്തുസംഘവുമായി ബന്ധപ്പെടുത്തിയതും സ്വപ്നയെ പരിചയപ്പെടുത്തി നല്‍കിയതും മുഖ്യമന്ത്രിയാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. 

കഴിഞ്ഞ കുറെ നാളുകളായി സംസ്ഥാനത്ത് ബിജെപി ആരോപിക്കുന്ന കാര്യങ്ങള്‍ ശരിവെക്കുന്നതാണ് സമകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളെന്ന് സുരേന്ദ്രന്‍ പറഞ്ഞു. മന്ത്രി കെടി ജലീലിനെ കൂടാതെ രണ്ട് മന്ത്രിമാര്‍ കൂടി സ്വര്‍ണക്കടത്തുമായി ബന്ധമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് പ്രമുഖ ഉദ്യോഗസ്ഥരും സ്വര്‍ണക്കടത്ത് സംഘത്തെ സഹായിച്ചെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

ശിവശങ്കരന് വേണ്ടിയാണ് സ്വപ്‌ന പണം ലോക്കറില്‍വച്ചത്. പുത്തലത്ത് ദിനേശനും സിഎം രവീന്ദ്രനും സ്വര്‍ണക്കടത്തുകാരെ സഹായിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. മുഖ്യമന്ത്രിയാണ് സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്‍. ശിവശങ്കരന് സ്വപ്‌നയെ  പരിചയപ്പെടുത്തിക്കൊടുത്തത് സിഎം രവീന്ദ്രന്റെ കോവിഡില്‍ പോലും ജനങ്ങള്‍ക്ക് സംശയമുണ്ട്. കോവിഡ് ചികിത്സില്‍ രവീന്ദ്രന് എവിടെയാണ് ചികിത്സയില്‍ തുടരുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന