കെ സി വേണുഗോപാല്‍  ഫയല്‍
Kerala

വടകരയിലെ ഫ്‌ലാറ്റ് ആരുടേത്? ഉത്തരം നല്‍കാതെ കെ സി വേണുഗോപാല്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പരാതിക്കാരി നല്‍കിയ മൊഴിയില്‍ പരാമര്‍ശിക്കുന്ന വടകരയിലെ ഫ്‌ലാറ്റിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.

തിരുവല്ലയില്‍ ഹോട്ടല്‍മുറിയില്‍ നടന്ന ക്രൂരപീഡനത്തിനുശേഷം വടകരയില്‍ ഫ്‌ലാറ്റിലേക്ക് വരാന്‍ മാങ്കൂട്ടത്തില്‍ തന്നെ ക്ഷണിച്ചതായാണ് യുവതി മൊഴിനല്‍കിയത്. എന്നാല്‍ വിവാഹവാഗ്ദാനം നല്‍കി മാങ്കൂട്ടത്തില്‍തന്നെ വഞ്ചിക്കുകയാണെന്ന് തിരിച്ചറിഞ്ഞതോടെ ഇനി തമ്മില്‍ കാണാനാകില്ലെന്ന് യുവതി മറുപടി നല്‍കുകയായിരുന്നു.

പരാതിയില്‍ പരാമര്‍ശിക്കുന്ന വടകരയിലെ ഫ്‌ലാറ്റിനെചൊല്ലി സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ ചര്‍ച്ച സജീവമായതോടെയാണ് വേണുഗോപാലിനുനേരെ ചോദ്യംഉയര്‍ന്നത്. വടകരയിലെ ഫ്‌ലാറ്റ് ആരുടേതാണെന്ന് അന്വേഷിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് പരിഹാസത്തോടെ 'ഓ അപ്പോ അങ്ങനെയാണല്ലേ' എന്ന് മാത്രമായിരുന്നു വേണുഗോപാലിന്റെ മറുപടി. മാങ്കൂട്ടത്തിലിനെ നിയമസഭയില്‍നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് അത്തരം കാര്യങ്ങളെക്കുറിച്ച് ചര്‍ച്ചവരുമ്പോള്‍ തീരുമാനിക്കും എന്നായിരുന്നു മറുപടി.

അതിജീവിതയെ രാഹുല്‍ മാങ്കൂട്ടത്തില്‍ പല തവണ വടകരയിലെ ഫ്‌ലാറ്റിലേക്ക് വരാന്‍ നിര്‍ബന്ധിച്ചതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വടകരയില്‍ ഫ്‌ലാറ്റ് ഉണ്ടെന്നും ഒരു ദിവസം അവിടേക്ക് വരണമെന്നും അതിജീവിതയോട് ബലാത്സംഗത്തിനുശേഷം രാഹുല്‍ ആവശ്യപ്പെട്ടു, എന്നാല്‍ ഇനി ഒരിക്കലും നമ്മള്‍ കാണില്ലെന്നായിരുന്നു പരാതിക്കാരിയുടെ മറുപടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Who owns the flat in Vadakara? KC Venugopal without giving an answer

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ പേര് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?'; വടകരയിലെ ഫ്‌ലാറ്റ് വിവാദത്തില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍

15 വര്‍ഷം കൊണ്ട് ഒരു കോടി രൂപ സമ്പാദിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

അര്‍ത്തുങ്കല്‍ തിരുനാള്‍: ജനുവരി 20ന് പ്രാദേശിക അവധി

ശാസ്ത്രസാഹിത്യപരിഷത്ത് മുന്‍ സംസ്ഥാന സെക്രട്ടറി വി ജി മനമോഹന്‍ അന്തരിച്ചു

ഓടക്കുഴല്‍ പുരസ്‌കാരം ഇ പി രാജഗോപാലിന്

SCROLL FOR NEXT