ട്രെയിനില്‍ 13 വയസ്സുകാരിക്കൊപ്പം ഉണ്ടായിരുന്നവര്‍ ആരൊക്കെ? 
Kerala

'ഇത് ഞങ്ങളുടെ കുട്ടി'; ട്രെയിനില്‍ 13 വയസുകാരിക്കൊപ്പം ഉണ്ടായിരുന്നവര്‍ ആരൊക്കെ?

താംബാരത്തുനിന്നും ബംഗാളിലേക്ക് പോകുന്ന ട്രെയിനിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റിലാണ് ഒരു കൂട്ടം പുരുഷന്മാര്‍ക്കൊപ്പമാണ് കുട്ടി ഉണ്ടായിരുന്നത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കഴക്കൂട്ടത്തു നിന്നു കാണാതായ 13 വയസ്സുള്ള അസം ബാലികയെ ട്രെയിനില്‍ കണ്ടെത്തുമ്പോള്‍ കുട്ടിക്കൊപ്പം ഒരു സംഘം ഉണ്ടായിരുന്നതായി മലയാളി അസോസിയേഷന്‍ പ്രതിനിധികള്‍. കുട്ടിയെ കാണാനില്ലെന്ന വാര്‍ത്ത അറിഞ്ഞ് ട്രെയിനില്‍ തിരച്ചില്‍ നടത്തിയ മലയാളികളോട് തങ്ങളുടെ കുട്ടിയെന്നായിരുന്നു സംഘത്തിന്റെ അവകാശവാദം.

താംബാരത്തുനിന്നും ബംഗാളിലേക്ക് പോകുന്ന ട്രെയിനിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റിലാണ് ഒരു കൂട്ടം പുരുഷന്മാര്‍ക്കൊപ്പമാണ് കുട്ടി ഉണ്ടായിരുന്നത്. മലയാളി അസോസിയേഷന്‍ പ്രതിനിധികള്‍ ഇവരെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ പിന്മാറുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുട്ടിയെ കേരളത്തിലേക്ക് എത്തിക്കാനായി കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ വനിത പൊലീസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിശാഖപട്ടണത്തേക്ക് തിരിച്ചിട്ടുണ്ട്. കുട്ടിയെ വിമാനാര്‍ഗം തിരുവനന്തപുരത്ത് എത്തിക്കാനാണ് പൊലീസ് നീക്കം.

ട്രെയിനിന്റെ ബെര്‍ത്തില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു പെണ്‍കുട്ടി. രണ്ട് ദിവസമായി ആഹാരം കഴിക്കാത്തതിനാല്‍ കണ്ടെത്തുമ്പോള്‍ ക്ഷീണിതയായിരുന്നു. ഇന്നലെ ട്രെയിനില്‍ കയറിയത് മുതല്‍ വെള്ളം മാത്രമാണ് കുടിച്ചത്. അമ്പത് രൂപയും ഒരു ചെറിയ ബാഗില്‍ വസ്ത്രങ്ങളും കൊണ്ടാണ് കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിപ്പോയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT