Pinarayi Vijayan  
Kerala

പിണറായി അല്ലെങ്കില്‍ ആരാകും പ്രതിപക്ഷ നേതാവ്?; ബാലഗോപാലോ, സജി ചെറിയാനോ, മുഹമ്മദ് റിയാസോ?; ചര്‍ച്ച

കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ മെയ് നാലോടെ അവസാനിക്കുമെന്നായിരുന്നു നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞത്. അതിനെ പരിഹസിച്ചുകൊണ്ടാണ് യുഡിഎഫ് സൈബര്‍ ഗ്രൂപ്പുകളില്‍ ആരാകും പ്രതിപക്ഷ നേതാവ് എന്ന ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ പിണറായി വിജയന്‍ നിയമസഭയില്‍ പ്രതിപക്ഷ നേതാവാകില്ലെന്നാണ് സിപിഎം വൃത്തങ്ങള്‍ പറയുന്നത്. ഇതോടെ ആരാകും പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള ചര്‍ച്ചകളാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പടെ സജീവമാകുന്നത്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ മെയ് നാലോടെ അവസാനിക്കുമെന്നായിരുന്നു നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞത്. അതിനെ പരിഹസിച്ചുകൊണ്ടാണ് യുഡിഎഫ് സൈബര്‍ ഗ്രൂപ്പുകളില്‍ ആരാകും പ്രതിപക്ഷ നേതാവ് എന്ന ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്.

പിണറായി പ്രതിപക്ഷ നേതാവാകിനില്ലെങ്കില്‍ പിന്നീട് ആ സ്ഥാനത്തേക്ക് എത്താന്‍ ഏറ്റവും കൂടുതല്‍ സാധ്യത കേന്ദ്ര കമ്മിറ്റി അംഗമായി കെഎന്‍ ബാലഗോപാലിന് ആയിരിക്കും. മുഖ്യമന്ത്രിക്കു പുറമേ ഇക്കുറി വിജയിച്ച ഏക കേന്ദ്ര കമ്മിറ്റി അംഗമാണ് ബാലഗോപാല്‍. പ്രമുഖ നേതാക്കള്‍ എല്ലാം യുഡിഎഫ് തരംഗത്തില്‍ അടിപതറിയ സാഹചര്യത്തിലാണ് ബാലഗോപാലിലേക്കു ചര്‍ച്ചകള്‍ നീളുന്നത്.

ബാലഗോപാല്‍ ഏതെങ്കിലും തരത്തിലുള്ള അസൗകര്യം പ്രകടിപ്പിച്ചാല്‍ പിന്നെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സജി ചെറിയാനും പിഎ മുഹമ്മദ് റിയാസ് എന്നിവരാവും പരിഗണിക്കപ്പെടുക. ഇതില്‍ സജി ചെറിയാനാണ് പാര്‍ട്ടിയില്‍ സീനിയര്‍.

Who will lead the opposition if not Pinarayi? Speculations rife

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

'തന്ത്രങ്ങള്‍ കോടതിയോട് വേണ്ട ! തിങ്കളാഴ്ച ഹാജരാകണം, അല്ലെങ്കിൽ കടുത്ത നടപടി'; മുഹമ്മദ് ഹനീഷിന് ഹൈക്കോടതി മുന്നറിയിപ്പ്

വെറ്ററിനറി, കാർഷിക മേഖലയിൽ കരിയർ തുടങ്ങാം, ഡിപ്ലോമ,പിജി കോഴ്സുകൾ; കേരളത്തിൽ പഠിക്കാം

പ്രവാസികള്‍ക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍; വമ്പന്‍ മാറ്റത്തിനൊരുങ്ങി അബുദാബി

ഒരു കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ?; ദുരൂഹതയാരോപിച്ച് നാട്ടുകാർ; പൊലീസ് അന്വേഷണം തുടങ്ങി