Minister K B Ganesh Kumar ഫയൽ
Kerala

ബെന്‍സ് കാറുള്ള വീട്ടിലെ സ്ത്രീകള്‍ക്ക് എന്തിനാണ് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര?; കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മന്ത്രി ഗണേഷ് കുമാര്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തെ വിമര്‍ശിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തെ വിമര്‍ശിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ നടപ്പാക്കാന്‍ പറ്റുന്നതും അന്തസ്സുള്ളതുമായ ആനുകൂല്യങ്ങള്‍ വേണം പ്രഖ്യാപിക്കാന്‍ എന്ന് ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തി. ഇവിടെ കെഎസ്ആര്‍ടിസി രക്ഷപ്പെട്ടു വരികയാണ്. ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണിത്. അവര്‍ കഷ്ടപ്പെട്ട് രക്ഷപ്പെടുത്തി കൊണ്ടുവരുന്ന കെഎസ്ആര്‍ടിസിയെ തകര്‍ക്കരുതെന്നും ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

'സ്വന്തം കാറുള്ള സ്്ത്രീ നാളെ ബസില്‍ കയറി എറണാകുളത്തേയ്ക്ക് പോകുന്നു. ഫ്രീയാണോ? അത് പാവപ്പെട്ടവരോടുള്ള സമീപനമാണോ? അതിന്റെ ആവശ്യമെന്താണ്? ജനങ്ങള്‍ പറയട്ടെ. നല്ല കാറുണ്ട്. എന്റെ വീട്ടില്‍ ബെന്‍സ് കാര്‍ കിടക്കുന്നുണ്ട്. വീട്ടിലെ സ്ത്രീകള്‍ എല്ലാം ഫ്രീയായിട്ട് കെഎസ്ആര്‍ടിസിയില്‍ പോകും എന്ന് പറഞ്ഞാല്‍ എന്താണ് ഉദ്ദേശിക്കുന്നത്. ബംഗളൂരുവിലേക്ക് പോകണം. എസി വണ്ടിക്ക് രണ്ടായിരം രൂപ വരും ടിക്കറ്റ് നിരക്ക്. അതു ഫ്രീയായി കൊടുത്താല്‍ ആരു കൊടുക്കുമെന്നാണ് പറയുന്നത്? കര്‍ണാടകത്തില്‍ നശിപ്പിച്ചു. ഇവിടെ രക്ഷപ്പെട്ടു വരികയാണ്. നാലഞ്ചു മാസമായിട്ട് പച്ചപ്പിടിച്ച് വരികയാണ്. എല്ലാവര്‍ക്കും സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് കെഎസ്ആര്‍ടിസിയുടെ ഉയര്‍ച്ച. ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ്. അവരുടെ നല്ല പെരുമാറ്റമാണ്. കഷ്ടപ്പെടുത്തി അത് രക്ഷപ്പെടുത്തി വരികയാണ്. പഴയൊരു പഴഞ്ചൊല്ലുണ്ട്. വഴി കിടക്കുന്ന തേങ്ങയെടുത്ത് ഗണപതിക്ക് ഉടച്ചിട്ട് രക്ഷിക്കണേ എന്ന് പറയരുത്. ഇത് നാട്ടുകാരുടെ കരം കൊടുക്കുന്ന കാശാണ്. കാശ് കൊടുത്ത് ഒരു തേങ്ങ വാങ്ങി ഗണപതിക്ക് ഉടച്ചാല്‍ മോക്ഷം കിട്ടും. അല്ലാതെ ദൈവത്തിനുള്ള വഴിപാട് പോലും കണ്ടവന്റെ പോക്കറ്റില്‍ നിന്ന് അടിച്ച് ഇടാം എന്ന് തീരുമാനിക്കുന്നത് മര്യാദയില്ലാത്ത കാര്യമാണ്. ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ നടപ്പാക്കാന്‍ കഴിയുന്നതും അന്തസ്സുള്ളതുമായ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുക'- മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു.

Why do women from households with Benz cars get free travel on KSRTC?; Minister Ganesh Kumar criticizes Congress

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാനടനെ മനസിലാക്കണമായിരുന്നു, അപമാനിക്കരുതായിരുന്നു; മമ്മൂട്ടിയോട് മാപ്പുപറഞ്ഞ് മുഖ്യമന്ത്രി

'വസ്ത്രം മാറി ഉടനെ വരാം'; കൈക്കുഞ്ഞിനെ ട്രെയിനിലെ സീറ്റില്‍ കിടത്തി അമ്മ മുങ്ങി

ഇതോ ഫുട്ബോൾ?, കളിക്കിടെ താരങ്ങള്‍ തമ്മില്‍ പൊരിഞ്ഞ ഇടി, 23 റെഡ് കാർഡ് (വിഡിയോ)

ആവേശകരമായ സ്വീകരണത്തിന് പിന്നാലെ സഞ്ജുവിന് ഫോണിൽ വിളിച്ചു മുഖ്യമന്ത്രി

അത് ചികിത്സാപ്പിഴവ്‌; വിനോദിനിക്ക് 21 വയസ്സുവരെ സൗജന്യ വിദ്യാഭ്യാസവും ചികിത്സയും ഉറപ്പാക്കണം: ഹൈക്കോടതി

SCROLL FOR NEXT