രാഹുല്‍ ഗാന്ധി/ഫയല്‍ ചിത്രം 
Kerala

എന്തുകൊണ്ടാണ് മോദി സിപിഎം മുക്ത ഭാരതം എന്നു പറയാത്തത്?: രാഹുൽ ​ഗാന്ധി

എന്തുകൊണ്ടാണ് മോദി സിപിഎം മുക്ത ഭാരതം എന്നു പറയാത്തത്?: രാഹുൽ ​ഗാന്ധി

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോൺ​ഗ്രസ് മുക്ത ഭാരതത്തെക്കുറിച്ചു നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി എന്താണ് സിപിഎം മുക്ത ഭാരതത്തെക്കുറിച്ചു പറയാത്തതെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. മോദിക്കു സിപിഎമ്മുമായല്ല, കോൺ​ഗ്രസുമായാണ് പ്രശ്നമെന്ന് രാഹുൽ പറഞ്ഞു. 

പോകുന്ന സ്ഥലത്തെല്ലാം പ്രധാനമന്ത്രി പറയുന്നത് കോൺഗ്രസ് മുക്ത ഭാരതത്തെക്കുറിച്ചാണ്. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ അദ്ദേഹം കോൺഗ്രസ് മുക്ത ഭാരതം എന്നാണ് പറയുന്നത്. രാത്രി ഉറങ്ങാൻ പോകുന്നതിന് മുമ്പും അദ്ദേഹം അതുതന്നെ പറയും. എന്തുകൊണ്ടാണ് പ്രധാനമന്ത്രി സിപിഎം മുക്ത ഭാരതം എന്ന് പറയാത്തത്‍‍? -രാഹുൽ ചോദിച്ചു.

പ്രധാനമന്ത്രി ഒരിക്കലും സിപിഎം മുക്ത ഭാരതമെന്ന് പറഞ്ഞിട്ടില്ല. അദ്ദേഹത്തിന് ഇടതുമുന്നണിയുമായി ഒരു പ്രശ്നവുമില്ല. അദ്ദേഹത്തിന് കോൺഗ്രസുമായാണ് പ്രശ്നമെല്ലാം.

കോൺഗ്രസ് എല്ലാവരെയും ഒന്നിപ്പിക്കുന്ന ശക്തിയാണ്. എല്ലാവരെയും ഒന്നിപ്പിക്കുന്നവരാണ് തങ്ങൾക്ക് ഭീഷണിയെന്ന് ആർഎസ്എസിന് അറിയാം. അവരെ പോലെ സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരാണ് ഇടതുപക്ഷമെന്നും ആർഎസ്എസിനറിയാം- രാഹുൽ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും