പാലക്കാട്: എഡിഎം നവീൻബാബുവിന്റെ കുടുംബത്തെ മുഖ്യമന്ത്രിയും സർക്കാരും അവഹേളിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. എന്തു കൊണ്ടാണ് പി പി ദിവ്യയെ അറസ്റ്റ് ചെയ്യാത്തത്?. ഒളിവിൽ പോകാൻ സഹായിച്ചത് ആരാണ് ?. ദിവ്യയെ സംരക്ഷിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ആത്മാർത്ഥതയില്ലാത്തതാണ്. ഒരു നടപടിയും എടുക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. എന്തുകൊണ്ടാണ് പൊലീസ് ദിവ്യക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കാത്തതെന്നും കെ സുരേന്ദ്രൻ ചോദിച്ചു.
പൊലീസും പാര്‍ട്ടിയും സംരക്ഷിക്കുന്നില്ലെങ്കില്‍ പിന്നെയാരാണ് ദിവ്യയെ സംരക്ഷിക്കുന്നത്?. ദിവ്യയെ സംരക്ഷിക്കുന്നത് ആരെന്ന് മുഖ്യമന്ത്രി തുറന്നു പറയണം. ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു ജനങ്ങളുടെ കണ്ണില്‍ പൊടി ഇടാനുള്ള നീക്കമാണ് നടക്കുന്നത്. മുഖ്യമന്തിയുടെ നടപടി നവീന്‍റെ കുടുംബത്തെ അവഹേളിക്കുന്നതിന് തുല്യമാണ്. പി പി ദിവ്യയെ അറസ്റ്റ് ചെയ്യും വരെ സമരം തുടരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പാലക്കാട്ടെ എൽഡിഎഫ് വോട്ട് ഷാഫിക്ക് പോയെന്ന സരിന്‍റെ പ്രസ്താവനയില്‍ എം വി ഗോവിന്ദനും മുഖ്യമന്ത്രിയും മറുപടി പറയണം. എൽഡിഎഫ് വോട്ട് കിട്ടിയെങ്കിൽ വി ഡി സതീശനും യുഡിഎഫും തുറന്നു സമ്മതിക്കണം. ഈ ഉപതെരഞ്ഞെടുപ്പിനു മുമ്പും അങ്ങനെ ഒരു ഡീൽ ഉണ്ടോ?. ഡീൽ ഉണ്ടായിരുന്നെങ്കിൽ തുറന്ന് പറയണം. ബിജെപിയെ തോൽപ്പിക്കാനുള്ള ഡീൽ ആണ് നടക്കുന്നത്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിൽ ഈ ഡീൽ ഉണ്ടാക്കിയിട്ടുണ്ട്.കോൺഗ്രസിനകത്തെ പൊട്ടിത്തെറി ബിജെപിക്ക് ഗുണം ചെയ്യുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
'സതീശന് ധാര്‍ഷ്ട്യം'; പാലക്കാട് സ്വതന്ത്രനായി മത്സരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവ് ഷാനിബ്
പാലക്കാട് ബിജെപിയിൽ ഭിന്നതയെന്നത് മാധ്യമ സൃഷ്ടിയാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. പാലക്കാട്ടെ ബിജെപി സ്ഥാനാർഥി കൃഷ്ണകുമാറിന്റെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റോഡ് ഷോയിൽ എല്ലാവരും പങ്കെടുത്തിരുന്നു. ഒരു നഗരസഭാ കൗൺസിലർ തനിക്കൊപ്പം ഡൽഹിയിലായിരുന്നു. ബിജെപിയിൽ ഭിന്നതയുണ്ടോ എന്നത് 23 നു ശേഷം അറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു. ശോഭ സുരേന്ദ്രന്റെ പോസ്റ്റർ കത്തിച്ചത് മാനസിക രോഗിയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates