Widespread protests over the suicide of Booth Level Officer Aneesh George 
Kerala

'അനീഷ് ജോര്‍ജിന്റെ ആത്മഹത്യയുടെ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷന്'; ബിഎല്‍ഒമാര്‍ നാളെ ജോലി ബഹിഷ്‌കരിക്കും

ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് ഗവണ്‍മെന്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സിന്റെയും അധ്യാപക സര്‍വീസ് സംഘടന സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ആണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണ പരിപാടിക്ക് ചുമതലപ്പെട്ട ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) അനീഷ് ജോര്‍ജ് ജീവനൊടുക്കിയ സംഭവത്തില്‍ വ്യാപക പ്രതിഷേധം. ജോലി സമ്മര്‍ദമാണ് ആത്മഹത്യക്ക് പിന്നിലെന്ന ആക്ഷേപം നിലനില്‍ക്കെ നാളെ സംസ്ഥാനത്ത് ബിഎല്‍ഒമാര്‍ ജോലിയില്‍ നിന്ന് വിട്ടു നിന്ന് പ്രതിഷേധിക്കും. ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് ഗവണ്‍മെന്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്‌സിന്റെയും അധ്യാപക സര്‍വീസ് സംഘടന സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ആണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

പയ്യന്നൂര്‍ നിയോജക മണ്ഡലം 18 ആം നമ്പര്‍ ഏറ്റുകുടുക്ക ബൂത്തിലെ ബൂത്ത് ലെവല്‍ ഓഫീസറും കുന്നരു എ യു പി സ്‌കൂളിലെ ഓഫീസ് അറ്റന്റന്റ്മായ അനീഷ് ജോര്‍ജിന്റെ മരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇലക്ഷന്‍ കമ്മിഷനാണെന്നും സമര സമിതി ആരോപിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ചീഫ് ഇലക്ടറല്‍ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ വരണാധികാരിയുടെ ഓഫീസുകളിലേക്കും (കലക്ട്രേറ്റ്) പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും സംയുക്ത സമരസമിതി അറിയിച്ചു.

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ബിഎല്‍ഒമാര്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്. തദ്ദേശ തെരഞ്ഞെടുപ്പ് ജോലിയും നിര്‍വഹിക്കേണ്ടി വരുന്നത് കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സര്‍വീസ് സംഘടനകളും എസ്.ഐ.ആര്‍. നീട്ടിവെക്കാന്‍ ആവശ്യപ്പെട്ടിട്ടും അതിനു തയ്യാറാകാതെ കുറഞ്ഞ സമയത്തിനകം കൂടുതല്‍ ടാര്‍ഗറ്റ് നല്‍കി മനുഷ്യസാധ്യമല്ലാത്ത ജോലി അടിച്ചേല്‍പിക്കുകയാണ്. ഈ സാഹചര്യമാണ് ബി.എല്‍.ഒ മാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത് എന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ഏറ്റുകുടുക്കയിലെ വീട്ടിലെ കിടപ്പുമുറിയിലാണ് അനീഷിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുന്നരു യുപി സ്‌കൂള്‍ പ്യൂണ്‍ ആണ് അനീഷ്. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് അനീഷ് ജോലി സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് കുടുംബാംഗങ്ങളില്‍ ചിലര്‍ പറയുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്.

കഴിഞ്ഞദിവസവും വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു അനീഷ്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിഎല്‍ഒ അനീഷിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Widespread protests have erupted over the suicide of Booth Level Officer (BLO) Aneesh George. BLOs across the state will protest by walking off work Tomorrow.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉമർ നബി ചാവേർ തന്നെ; ഡൽഹി സ്ഫോടനത്തിൽ നിർണായക അറസ്റ്റുമായി എൻഐഎ, കാർ വാങ്ങിയ സഹായി പിടിയിൽ

'നാരി ശക്തി' ടെറിട്ടോറിയല്‍ ആര്‍മിയിലേക്ക്, വനിതകള്‍ക്കും സൈനിക സേവനത്തിന് അവസരമൊരുങ്ങുന്നു

എതിർപ്പുകൾ തള്ളി; ആർഷോയ്ക്കെതിരെ പരാതി നൽകിയ നിമിഷ രാജു സിപിഐ സ്ഥാനാർത്ഥി

തദ്ദേശ തെരഞ്ഞെടുപ്പ്: 2.86 കോടി വോട്ടര്‍മാര്‍, 4745 പേരെ ഒഴിവാക്കി

'കൈവിട്ട എ ഐ കളി വേണ്ട'; തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം, മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി

SCROLL FOR NEXT