ഭര്‍ത്താവിനെ കൊന്നകേസില്‍ ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം 
Kerala

പ്രണയത്തിന് തടസ്സം: ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കൊന്നകേസില്‍ ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവും പിഴയും ശിക്ഷ

ഒന്നും രണ്ടും പ്രതികള്‍ തമ്മിലുള്ള അടുപ്പം ബാബു ചോദ്യംചെയ്തതിലെ വിരോധമാണ് കൊലയ്ക്ക് കാരണമായത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കണ്ണൂര്‍: ആണ്‍സുഹൃത്തുമായുള്ള പ്രണയബന്ധം എതിര്‍ത്ത വൈരാഗ്യത്തിന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം തടവും അന്‍പതിനായിരം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പ്രതികള്‍ പിഴയടച്ചാല്‍ അതു കൊല്ലപ്പെട്ടയാളുടെ രക്ഷിതാക്കള്‍ക്ക് നല്‍കാനും കോടതി വിധിച്ചു.

പയ്യാവൂര്‍ വെമ്പുവ പാറക്കടവ തോണിപ്പാറക്കല്‍ വീട്ടില്‍ ബാബു തോണിപ്പാറക്കലിനെ (52) ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിലാണ് ഭാര്യയും ആണ്‍സുഹൃത്തും കുറ്റക്കാരാണെന്ന് തലശേരി അഡിഷണല്‍ ജില്ലാസെഷന്‍സ് കോടതി (ഒന്ന്) ജഡ് സി ജെ ഡെന്നി കണ്ടെത്തിയത് പയ്യാവൂര്‍ വെമ്പുവ കുറ്റിക്കാട്ടുകുന്നേല്‍ ജോബി ജെയിംസ് (48), പയ്യാവൂര്‍ പാറക്കടവ് തോണിപ്പാറക്കല്‍ വീട്ടില്‍ ജാന്‍സി ബാബു എന്ന ആനി ബാബു (47) എന്നിവരെയാണ് ശിക്ഷിച്ചത്.

തോണിപ്പാറക്കല്‍ ബാബുവിനെ ഭാര്യ ആനിയുടെ ഒത്താശ യോടെ ഒന്നാം പ്രതി ജോബി ജെയിംസ് തോര്‍ത്ത് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. 2017 നവംബര്‍ എട്ടിന് രാവിലെ ഏഴിനാണ് പയ്യാവൂര്‍ പാറ ക്കടവ് തോണിപ്പാറക്കല്‍ വീട്ടില്‍ ബാബുവിനെ വീടിന് മുന്‍പിലെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അയല്‍വാസി കല്ലാ പുത്തന്‍പുരയില്‍ ഷാജു ജോസിന്റെ പരാതിയില്‍ അസ്വാഭാവിക മരണത്തിനാണ് പയ്യാവൂര്‍ പൊലിസ് ആദ്യം കേസെടുത്തത്. കഴുത്തില്‍ പാടുകണ്ട് സംശയത്തില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തിലാണ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്. ഒന്നും രണ്ടും പ്രതികള്‍ തമ്മിലുള്ള അടുപ്പം ബാബു ചോദ്യംചെയ്തതിലെ വിരോധമാണ് കൊലയ്ക്ക് കാരണമായത്.

കാമുകനെ കണ്ടുകൂടാത്ത സാഹചര്യത്തില്‍ ബാബു വീട്ടില്‍ വെച്ചു കാണുകയും ഇതു സംബന്ധിച്ചു ഭാര്യയുമായി തര്‍ക്കമുണ്ടായപ്പോള്‍ കാമുകന്‍ ഭാര്യയുടെ സഹായത്താല്‍ പിന്നിലുടെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊന്നു. തുടര്‍ന്ന് മൃതദേഹം വീടിന് ഏതാനും അകലെയുള്ള റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് കുറ്റപത്രം. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യുട്ടര്‍ കെ. അജിത്ത്കുമാര്‍ ഹാജരായി.

Babu murder case: wife and lover sentenced to life imprisonment

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'റോഹിങ്ക്യകളെ മ്യാന്‍മര്‍ വംശഹത്യ ചെയ്തു'; ചരിത്രവിധിയുമായി അന്താരാഷ്ട്ര നീതിന്യായ കോടതി

ടൂറിസ്റ്റ് ബസുകള്‍ ഇനി 'കളറാകും'; വെള്ളനിറം നിര്‍ബന്ധമാക്കിയ തീരുമാനം പിന്‍വലിച്ചു

എഐ കാലത്തും മനുഷ്യന് വിലയേറുന്നു; വേഡ് ഓഫ് ദ് ഇയര്‍ ആയി 'ഹ്യൂമന്‍' തെരഞ്ഞെടുത്ത് കേംബ്രിജ് നിഘണ്ടു

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനെ വെറുതെ വിട്ടു, 7 പ്രതികള്‍ക്ക് ജീവപര്യന്തം, പുക സര്‍ട്ടിഫിക്കറ്റ് കാലാവധിയില്‍ മാറ്റം...; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആറാട്ടും ക്രിസ്റ്റഫറും സാമ്പത്തികമായി പിടിച്ചു നിന്നു; പൂര്‍ണമായും കാലിടറിയത് ബാന്ദ്രയിലാണ്: ഉദയകൃഷ്ണ