പ്രതീകാത്മക ചിത്രം 
Kerala

തിണ്ണയിൽ നിന്ന് തള്ളിയിട്ട് കഴുത്തിൽ പുതപ്പു മുറുക്കി കൊന്നു, 58കാരനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ

സംസ്കാരച്ചടങ്ങുകൾ നടത്താൻ വീട്ടുകാർ തിടുക്കം കാണിക്കുന്നതിൽ സംശയം തോന്നിയ നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്; മനോദൗർബല്യമുള്ളയാളെ ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയിൽ. പാലക്കാട് മലമൽക്കാവ് സ്വദേശിയായ പുളിക്കൽ സിദ്ദീഖിന്റെ(58)  മരണത്തിൽ ഭാര്യ ഫാത്തിമ (45) ആണ് അറസ്റ്റിലായത്. സിദ്ദിഖിനെ കഴുത്തിൽ പുതപ്പു മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. സംസ്കാരച്ചടങ്ങുകൾ നടത്താൻ വീട്ടുകാർ തിടുക്കം കാണിക്കുന്നതിൽ സംശയം തോന്നിയ നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. 

സിദ്ദീഖ് മരിച്ചതായി തിങ്കളാഴ്ച പുലർച്ചെയാണു നാട്ടുകാരെ വിവരം അറിയിക്കുന്നത്. സംസ്കാരം നടത്താനുള്ള തിരക്കു ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ തൃത്താല പൊലീസിനെ അറിയിച്ചു. കബറടക്കം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ട പൊലീസ് മൃതദേഹം പാലക്കാട്ടെത്തിച്ചു പോസ്റ്റ്മോർട്ടം നടത്തി. കഴുത്തിൽ തുണി പോലുള്ള വസ്തു മുറുകിയാണു മരണമെന്നു കണ്ടെത്തുകയായിരുന്നു. തുടർന്ന് ഭാര്യ ഫാത്തിമയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. 

മനോദൗർബല്യമുള്ള ഭർത്താവുമൊത്തു തുടർജീവിതം സാധ്യമാകാത്തതാണു കൊലപാതകത്തിനു പ്രേരണയെന്നാണ് ഇവർ നൽകിയ മൊഴി. സിദ്ദീഖിനെ വീടിന്റെ മുൻവശത്തു കിടത്താൻ പലതവണ ശ്രമിച്ചിട്ടും അനുസരിക്കാതെ തിണ്ണയിൽ കയറി നിന്നപ്പോൾ താഴെ തള്ളിയിട്ടു കൈകൊണ്ടു മുഖം പൊത്തി കഴുത്തിൽ പുതപ്പു മുറുക്കി കൊലപ്പെടുത്തുകയായിരുന്നു എന്നാണു ഫാത്തിമ നൽകിയ മൊഴി. പുതപ്പ് വീടിനു സമീപത്തു നിന്നു കണ്ടെടുത്തു. എന്നാൽ, മൊഴി പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. കൊലപാതകത്തിനു മറ്റാരുടെയെങ്കിലും സഹായം ഇവർക്കു ലഭിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

ഭക്ഷണത്തിൽ നെയ്യ് ചേർക്കാൻ മടിക്കേണ്ട, ഗുണങ്ങൾ പലതുണ്ട്

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

സ്ട്രോക്ക് വന്നവരാണോ? ആരോ​ഗ്യം വീണ്ടെടുക്കാൻ സൂര്യപ്രകാശം സഹായിക്കും, പഠനം

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

SCROLL FOR NEXT