പ്രതീകാത്മക ചിത്രം 
Kerala

ഭാര്യയെ ജീവനോടെ ചുട്ടുകൊന്ന് കഷ്ണങ്ങളാക്കി സെപ്റ്റിക് ടാങ്കില്‍ തളളി; ഭർത്താവ് കുറ്റക്കാരനെന്ന് കോടതി

സ്ത്രീധനത്തിനായി മറ്റൊരു വിവാഹം കഴിക്കാനാണ് പ്രതി ജോയ് ഭാര്യ സുനിതയെ അതിധാരുണമായി കൊലപ്പെടുത്തിയത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; മറ്റൊരു വിവാഹം കഴിക്കാൻ ഭാര്യയെ ജീവനോടെ ചുട്ടുകൊന്ന് കഷ്ണങ്ങളാക്കി സെപ്റ്റിക് ടാങ്കിൽ തള്ളിയ കേസിൽ ഭർത്താവ് കുറ്റക്കാരനെന്ന് കോടതി. ആനാട് വേങ്കവിള തവലോട്ടുകോണം നാല് സെന്റ് കോളനി ജീനാഭവനില്‍ സുനിതയെ ഭര്‍ത്താവ് ജോയ് ആന്റണി കൊലപ്പെടുത്തിയ കേസിലാണ് കുറ്റക്കാരനെന്ന് തെളിഞ്ഞത്. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് ജഡ്ജ് കെ. വിഷ്ണു 17ന്  ശിക്ഷ വിധിക്കും. പ്രതിയുടെ ജാമ്യം റദ്ദാക്കി തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു. 

സ്ത്രീധനത്തിനായി മറ്റൊരു വിവാഹം കഴിക്കാനാണ് പ്രതി ജോയ് ഭാര്യ സുനിതയെ അതിധാരുണമായി കൊലപ്പെടുത്തിയത്. സുനിതയെ മണ്‍വെട്ടി കൈകൊണ്ട് തലയക്ക് അടിച്ചു വീഴ്ത്തിയ ശേഷം ജീവനോടെ മണ്ണെണ്ണ ഒഴിച്ച് ചുട്ട് കൊന്ന് മൂന്ന് കഷ്ണങ്ങളാക്കി പ്രതിയുടെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ തളളുകയായിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. 

കൊല്ലപ്പെട്ടത് സുനിതയാണെന്ന് കോടതി നിർദേശപ്രകാരം നടത്തിയ ഡിഎന്‍എ ടെസ്റ്റിലൂടെ തെളിഞ്ഞിരുന്നു. കോടതിയുടെ നേരിട്ടുള്ള ചോദ്യം ചെയ്യലില്‍ മണ്‍വെട്ടി കൈ കൊണ്ടല്ല ഓല മടല് കൊണ്ടാണ് താന്‍ സുനിതയെ അടിച്ചതെന്നും തന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ നിന്ന് മൃതദേഹ അവശിഷ്ടം പൊലീസ് കണ്ടെടുത്തതായും പ്രതി സമ്മതിച്ചിരുന്നു. 

സുനിതയുടെ മക്കള്‍ രണ്ട് പേരും അച്ഛന്‍ അമ്മയെ അടിച്ചു വീഴ്ത്തിയ ശേഷം മണ്ണെണ്ണ ദേഹത്ത് ഒഴിയ്ക്കുന്നത് കണ്ടതായി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ആ സമയം അച്ഛന്റെ അമ്മ വന്ന് തങ്ങളെ അടുത്ത വീട്ടിലേയ്ക്ക് കൂട്ടി കൊണ്ട് പോയി ഭക്ഷണം നല്‍കി. പിന്നീട് ഇന്നു വരെ അമ്മയെ കണ്ടിരുന്നില്ലെന്നും കുട്ടികൾ മൊഴി നൽകി. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്‍ ഹാജരായി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

​ഗ്യാസ് തീരുമെന്ന ഭയം വേണ്ട.., 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ എയർഫ്രയറിൽ ഉണ്ടാക്കാം

'ഇത് ചെറിയ വേദന ആയിരുന്നില്ല, ഓരോ ദിവസവും വെല്ലുവിളി നിറഞ്ഞത്'; ആശുപത്രിവാസത്തെക്കുറിച്ച് നടി റോഷ്ന

SCROLL FOR NEXT