അപര്‍ണ, രാജേഷ്‌ 
Kerala

ഭര്‍ത്താവ് ആത്മഹത്യ ചെയ്തു; 26കാരി ആസിഡ് കുടിച്ച് ജീവനൊടുക്കി

നെടുമങ്ങാട് ഭര്‍ത്താവിന്റെ ആത്മഹത്യാവിവരം അറിഞ്ഞ് ഭാര്യ ജീവനൊടുക്കിയ നിലയില്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നെടുമങ്ങാട് ഭര്‍ത്താവിന്റെ ആത്മഹത്യാവിവരം അറിഞ്ഞ് ഭാര്യ ജീവനൊടുക്കിയ നിലയില്‍. ഉഴമലയ്ക്കല്‍ സ്വദേശി രാജേഷും (38) ഭാര്യയുമാണ് മരിച്ചത്. ഭാര്യ അപര്‍ണ (26) ആസിഡ് കുടിച്ചാണ് ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു.

ഇന്ന് രാവിലെയാണ് സംഭവം. കുടുംബവഴക്കിനെ തുടര്‍ന്ന് ഇരുവരും അവരവരുടെ വീടുകളില്‍ ആയിരുന്നു. കഴിഞ്ഞദിവസം അപര്‍ണയുടെ വീട്ടിലെത്തി അപര്‍ണയോടും മകളോടും തന്റെ വീട്ടിലേക്ക് വരാന്‍ രാജേഷ് ആവശ്യപ്പെട്ടു. എന്നാല്‍ അപര്‍ണ കൂടെ പോയില്ല. തുടര്‍ന്ന് വീട്ടില്‍ മടങ്ങിയെത്തിയ രാജേഷിനെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

ഇന്ന് രാവിലെയാണ് ഭര്‍ത്താവ് മരിച്ച കാര്യം അപര്‍ണ അറിയുന്നത്. തുടര്‍ന്ന് മനോവിഷമത്തില്‍ വീട്ടില്‍ ഉണ്ടായിരുന്ന ആസിഡ് എടുത്ത് കുടിക്കുകയായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കള്‍ അപര്‍ണയെ ആശുപത്രിയില്‍ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ, ആരോഗ്യനില വഷളായി ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഇരുവര്‍ക്കും മൂന്നരവയസുള്ള മകളുണ്ട്.വലിയമല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

ചൂട് കുറയ്ക്കാൻ ഈ ആഹാരങ്ങൾ ഒഴിവാക്കാം

'സൂര്യയുടെ മുൻപിൽ വച്ച് സുപ്രിയ എന്നെ അറിയില്ല എന്ന് പറഞ്ഞു; അവർ കാരണമാണ് ഞാൻ ജേർണലിസം പഠിക്കാൻ പോകുന്നത്'

ചർമ്മം ആരോ​ഗ്യത്തോടെ നിലനിർത്താൻ കഴിക്കാം ഇവ

SCROLL FOR NEXT