പ്രതീകാത്മക ചിത്രം 
Kerala

കാമുകനെ ഉപേക്ഷിച്ച് വരാത്തതിന്റെ വൈരാ​ഗ്യം, ഭാര്യയെ നടുറോഡിലിട്ട് വെട്ടി ഭർത്താവ്; പിടിയിൽ

ഒന്നര വർഷം മുൻപാണ് വിക്രമനേയും രണ്ടു കുട്ടികളേയും ഉപേക്ഷിച്ച് നീതു കാമുകനായ ഓട്ടോഡ്രൈവറോടൊപ്പം പോയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം; നടുറോഡിൽ വച്ച് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയിൽ. കൊല്ലം-ചെങ്കോട്ട ദേശീയപാതയിൽ കേരളപുരം ജംഗ്ഷനിൽ ഇന്നലെ രാത്രി 7.30 ഓടെയാണ് സംഭവമുണ്ടായത്. പുനുക്കന്നൂർ ചിറയടി നീതു ഭവനത്തിൽ നീതുവിനെയാണ് ഭർത്താവ് അന്തപ്പൻ എന്ന വിക്രമൻ വെട്ടിയത്. തുടർന്ന് വിക്രമനെ നാട്ടുകാർ പിടികൂടി കുണ്ടറ പോലീസിന് കൈമാറി.

കാമുകനൊപ്പം പോയത് ഒന്നര വർഷം മുൻപ്

കാമുകനൊപ്പം പോയ നീതു തിരിച്ചു വരാത്തതിലുള്ള വിരോധമാണ് കൊലപാതക ശ്രമത്തിന് കാരണം. ഒന്നര വർഷം മുൻപാണ് വിക്രമനേയും രണ്ടു കുട്ടികളേയും ഉപേക്ഷിച്ച് നീതു കാമുകനായ ഓട്ടോഡ്രൈവറോടൊപ്പം പോയത്. പലതവണ നീതുവിനെ സ്വീകരിക്കാൻ തയ്യാറാണെന്ന് വിക്രമൻ അറിയിച്ചെങ്കിലും നീതു വഴങ്ങിയില്ല. ഞ്ചായത്ത് മെമ്പർ ഉൾപ്പെടെയുള്ളവർ ഇടപെട്ടെങ്കിലും ഇപ്പോഴും കാമുകനൊപ്പമാണ് നീതു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍