പി കെ അശോകൻ 
Kerala

ഭാര്യയെ കുത്തിക്കൊന്ന കേസ്: ഭര്‍ത്താവിന് ജീവപര്യന്തം

ഭാര്യയെ കുത്തിക്കൊന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവ്

Author : സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: ഭാര്യയെ കുത്തിക്കൊന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവ്.  തോല്‍പ്പെട്ടി ചെക്ക്‌പോസ്റ്റിന് സമീപത്തെ കൊറ്റന്‍കോട് ചന്ദ്രിക കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ഇരിട്ടി കിളിയന്തറ പാറക്കണ്ടിപറമ്പില്‍ പി കെ അശോകനെ(48)യാണ് മാനന്തവാടി സ്‌പെഷ്യല്‍ ആന്‍ഡ് അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പി ടി പ്രകാശന്‍ ശിക്ഷിച്ചത്. അഞ്ച് ലക്ഷം രൂപ പിഴയും ഒടുക്കണം.

2019 മെയ് അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി ഭക്ഷണം കഴിച്ച് കൈ കഴുകാനായി വീടിന് പുറത്തിറങ്ങിയ ചന്ദ്രികയെ അശോകന്‍ കത്തിവെച്ച് കുത്തുകയായിരുന്നു. തുടര്‍ന്ന് ചന്ദ്രികയെ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുടുംബ പ്രശ്‌നങ്ങള്‍ മൂലം അശോകനും ചന്ദ്രികയും ഏറെ നാളായി അകന്ന് താമസിക്കുകയായിരുന്നു. 

ഇടയ്ക്കിടെ അശോകന്‍ ചന്ദ്രികയുടെ വീട്ടിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ടായിരുന്നു. നിരന്തരം ഫോണില്‍ വിളിച്ചിട്ടും നേരില്‍ കാണാന്‍ അനുവദിക്കാതെ ചന്ദ്രിക അകന്നുമാറിയതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നായിരുന്നു അശോകന്‍ പൊലീസിന് നല്‍കിയ മൊഴി.അന്നത്തെ തിരുനെല്ലി എസ്എച്ച്ഒ രജീഷ് ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത