ജോസഫ്, ഭാര്യ പ്രീതി വിഡിയോ സ്ക്രീന്‍ഷോട്ട്
Kerala

വിവാഹ മോചനക്കേസ് കോടതിയില്‍; വഴക്കിനെത്തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

വിവാഹമോചനത്തിനുള്ള കേസ് കൊടുത്തിരിക്കുകയായിരുന്നു ഇരുവരും.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു. അറയ്ക്കല്‍ ജോസഫ് എന്നയാളാണ് കൊല്ലപ്പെട്ടത്. കൊച്ചി വൈപ്പിന്‍ നായരമ്പലത്ത് ഞായറാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം.

സംഭവത്തില്‍ ഭാര്യ പ്രീതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവാഹമോചനത്തിനുള്ള കേസ് കൊടുത്തിരിക്കുകയായിരുന്നു ഇരുവരും. രണ്ട് വീടുകളിലായാണ് ഇവര്‍ താമസിച്ചിരുന്നത്.

കാറ്ററിങ് ജോലികള്‍ ചെയ്യുന്ന ജോസഫ് ഭാര്യ താമസിക്കുന്ന കെട്ടിടത്തിനടുത്ത് ജോലിയുമായി ബന്ധപ്പെട്ട് വരാറുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. പ്രീതിയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും സംശയിക്കുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം

യുക്രെയ്ന്‍ സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിം​ഗ്'

'ഞങ്ങളുടെ ഹൃദയം നിറയെ സ്നേഹം'; രണ്ടാമത്തെ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി കിയാരയും സിദ്ധാർഥും

മാസം ഏഴായിരം രൂപ നിക്ഷേപിക്കാമോ? പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ; പെന്‍ഷനാക്കി മാറ്റാനും അവസരം