പ്രതീകാത്മക ചിത്രം 
Kerala

കൈക്കുഞ്ഞുമായി യുവതി ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി; സ്വന്തം വീട്ടുകാർക്കെതിരെ ഭർത്താവ്

കൊയിലാണ്ടി കൊല്ലംവളപ്പില്‍ പ്രബിതയും ഒന്‍പത് മാസം പ്രായമുള്ള ഇളയ മകള്‍ അനുഷികയുമാണ് ട്രെയിന്‍ തട്ടി മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കൈക്കുഞ്ഞുമായി യുവതി ട്രെയിനിനു മുന്നിൽ ചാടി ആത്മ​ഹത്യ ചെയ്ത സംഭവത്തിൽ സ്വന്തം വീട്ടുകാർക്കെതിരെ ഭർത്താവ്. ഇക്കഴിഞ്ഞ 30ന് കൊയിലാണ്ടിയിലാണ് കൈക്കുഞ്ഞുമായി യുവതി ജീവനൊടുക്കിയത്. തന്റെ സഹോദരങ്ങളുടെ പീഡനം കാരണമാണ് ഭാര്യ ആത്മഹത്യ ചെയ്തതെന്ന് ഭർത്താവ് സുരേഷ് ആരോപിച്ചു. ഭര്‍ത്താവിന്റെ പരാതിയില്‍ കൊയിലാണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

കൊയിലാണ്ടി കൊല്ലംവളപ്പില്‍ പ്രബിതയും ഒന്‍പത് മാസം പ്രായമുള്ള ഇളയ മകള്‍ അനുഷികയുമാണ് ട്രെയിന്‍ തട്ടി മരിച്ചത്. യുവതി കുഞ്ഞുമായി ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. 

ഭര്‍ത്താവിന്റെ അമ്മയുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന നിക്ഷേപം തട്ടിയെടുത്തു എന്നാരോപിച്ചു ഭര്‍ത്താവിന്റെ സഹോദരങ്ങള്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പ്രബിതയുടെ മൂത്ത മകളും ആരോപിക്കുന്നു. പ്രബിതയുടെ മരണത്തിനു കാരണക്കാരായവര്‍ക്കെതിരെ പൊലീസ് നടപടി ആവശ്യപ്പെട്ടു നാട്ടുകാര്‍ ആക്‌ഷന്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

1000 രൂപയുടെ ടിക്കറ്റ് എടുത്താണ് തൊഴുതത്, കൂടെ നാലുപേര്‍ മാത്രം, ഗുരുവായൂരില്‍ ഒരു ഭക്തന്റെയും ദര്‍ശനം തടസ്സപ്പെടുത്തിയിട്ടില്ല; വി ഡി സതീശന്‍

'യുഡിഎഫിന് 102 സീറ്റ് കിട്ടാന്‍ വേണ്ടിയാണോ പിണറായി രത്തന്‍ ഖേല്‍ക്കറെ ചീഫ് ഇലക്ടറല്‍ ഓഫീസറായി നിയമിച്ചത്?; ഇപ്പോഴത്തെ ചര്‍ച്ചകള്‍ തമാശ'

വെറും 0.51 സെക്കൻഡ് വ്യത്യാസം! ബോൾട്ടിനെ ഗുരീന്ദർവീർ മറികടക്കും?, വിദഗ്‌ധർ പറയുന്നത് ഇങ്ങനെ

വാട്‌സ്ആപ്പ് തുറക്കുമ്പോള്‍ ഹാങ് ആകുന്നുണ്ടോ? പരിഹാരമുണ്ട്, അറിയാം

'ഗുണ്ടകളെ തരംതിരിച്ച് കാണേണ്ട കാര്യമില്ല; ഗുണ്ടകളുടെ അടുത്ത് നിന്ന് മാത്രമല്ല ഗുണ്ടായിസമുണ്ടാവുക'

SCROLL FOR NEXT