അറസ്റ്റിലായ മഞ്ജുവും ശ്രീജിത്തും  ടിവി ദൃശ്യം
Kerala

'ഇവനെ ഇഷ്ടപ്പെടുന്നില്ല, എന്തു ചെയ്യണം?'; വാട്സ് ആപ്പിലൂടെ സന്ദേശം; യുവാവ് കൊല്ലപ്പെട്ട കേസിൽ ഭാര്യയും അറസ്റ്റിൽ

ഗൂഢാലോചന കുറ്റം ചുമത്തിയാണ് മഞ്ജു ജോണിനെ പൊലീസ് അറസ്റ്റ് ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കോട്ടയം മറ്റക്കര അകലകുന്നത്ത് രതീഷ് എന്ന യുവാവ് മര്‍ദനമേറ്റ് മരിച്ച കേസില്‍ വൻ വഴിത്തിരിവ്. യുവാവിന്റെ ഭാര്യയുടെ കൂടി അറിവോടെയായിരുന്നു കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് രതീഷിന്റെ ഭാര്യ മഞ്ജുവിനെ പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗൂഢാലോചന കുറ്റം ചുമത്തിയാണ് മഞ്ജു ജോണിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്തു നിന്നും ഭര്‍ത്താവിന്റെ സംസ്‌കാരത്തിന് എത്തിയപ്പോഴാണ് യുവതിയെ അറസ്റ്റ് ചെയ്തത്. രതീഷിനെ മരക്കമ്പ് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീജിത്ത് എന്നയാളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഞായറാഴ്ചയായിരുന്നു മറ്റക്കര സ്വദേശി രതീഷ് കൊല്ലപ്പെടുന്നത്.

മഞ്ജുവും ശ്രീജിത്തും ഏറെനാളായി അടുപ്പത്തിലായിരുന്നു. ഇതേച്ചൊല്ലി ശ്രീജിത്തുമായി രതീഷ് വഴക്കുണ്ടാക്കിയിരുന്നു. ഞായറാഴ്ച ഒരു മരണവീട്ടിൽ വെച്ച് രതീഷിനെ ശ്രീജിത്ത് കണ്ടുമുട്ടി. ഇവനെ എനിക്ക് ഇഷ്ടപ്പെടുന്നില്ല. എന്തു ചെയ്യണമെന്ന് ശ്രീജിത്ത് വാട്സ് ആപ്പിലൂടെ മഞ്ജുവിനോട് ചോദിച്ചു. എന്തു വേണമെങ്കിലും ചെയ്തോയെന്ന് മഞ്ജു മറുപടി നൽകി.

ഇതേത്തുടർന്നാണ് രതീഷിനെ കൊലപ്പെടുത്താൻ ശ്രീജിത്ത് തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. രതീഷ് കൊല്ലപ്പെട്ട ശേഷം വിവരം സ്രീജിത്ത് മഞ്ജുവിനെ അറിയിക്കുകയും ചെയ്തിരുന്നു. ശ്രീജിത്തിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിൽ മഞ്ജുവിന്റെ പങ്ക് പൊലീസിന് വ്യക്തമായത്. തുടർന്ന് നാട്ടിലെത്തിയ മഞ്ജുവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍