പരിക്കേറ്റ വിജില, കാട്ടുപന്നിയുടെ ആക്രമണത്തിൽ തകർന്ന സ്കൂട്ടർ 
Kerala

കാട്ടുപന്നി കുറുകെ ചാടി സ്കൂട്ടർ കുത്തി മറിച്ചിട്ടു; യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് (വിഡിയോ)

സ്കൂട്ടർ യാത്രക്കാരിക്ക് സാരമായി പരിക്കേറ്റു

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: തലശേരിയിൽ കാട്ടുപന്നി കുറുകെ ചാടി സ്കൂട്ടർ കുത്തി മറച്ചിട്ടു. യാത്രക്കാരി രക്ഷപ്പെട്ടത് അത്ഭുതകരമായി. വ്യാഴാഴ്ച്ച രാവിലെയാണ് സംഭവം. കാട്ടുപന്നിയുടെ അക്രമത്തിൽ സ്കൂട്ടർ യാത്രക്കാരിക്ക് സാരമായി പരിക്കേറ്റു.

അപകടത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. തലശേരി ഇടത്തിലമ്പലം മൈത്രി ബസ് സ്റ്റോപ്പിനടുത്ത് വച്ചാണ് കാട്ടുപന്നിയുടെ അക്രമം ഉണ്ടായത്.

സ്കൂട്ടർ യാത്രക്കാരി വിജിലക്കാണ് പരിക്കേറ്റത്. വിജിലയെ ഓടികൂടിയെത്തിയവർ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടറിൻ്റെ മുൻ ഭാഗം പൂർണമായും തകർന്നു. ഡ്രൈവിങിനിടെയിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായില്ലെന്നും താൻ ഹെൽമെറ്റ് ധരിച്ചിരുന്നതായും വിജില പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam May 2| ആരോഗ്യം മെച്ചപ്പെടും, സാമ്പത്തിക നില ഭദ്രമാണ്

SCROLL FOR NEXT