wild buffalo 
Kerala

മറയൂരിനെ വിറപ്പിച്ച് കാട്ടുപോത്ത്; ജനത്തെ ഭീതിയില്‍ നിര്‍ത്തി പരാക്രമം

രണ്ട് പേര്‍ക്ക് പരിക്ക്, കടകളില്‍ ഇരച്ചു കയറി നാശനഷ്ടങ്ങളുണ്ടാക്കി

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: മറയൂര്‍ ടൗണിനെ വിറപ്പിച്ച് കാട്ടുപോത്തിന്റെ പരാക്രമം. മറയൂര്‍ പഞ്ചായത്ത് ഓഫീസില്‍ കയറിയ കാട്ടുപോത്തിനെ തുരത്താന്‍ നോക്കുന്നതിനിടെ അത് വിരണ്ടോടി. പിന്നീട് സമീപത്തുള്ള കടകളിലേക്കും പോത്ത് ഇരച്ചു കയറി. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കാട്ടുപോത്തിന്റെ സാന്നിധ്യമുള്ള മേഖലയാണ് മറയൂര്‍.

പഞ്ചായത്ത് ഓഫീസിലേക്കാണ് പോത്ത് ആദ്യം കയറിയത്. ഇതിനെ അവിടെ നിന്നു പുറത്തിറക്കാന്‍ നാട്ടുകാര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ആദ്യ ഘട്ടത്തില്‍ അതു ഫലം കണ്ടില്ല. പിന്നീട് വനം വകുപ്പ് അധികൃതരടക്കം സ്ഥലത്തെത്തി ശ്രമിച്ചതോടെയാണ് ഇത് പുറത്തേക്ക് ഇറങ്ങി ഓടിയത്.

പഞ്ചായത്ത് ഓഫീസില്‍ നിന്നു കാട്ടുപോത്ത് സമീപത്തെ ഹോട്ടലിലേക്കാണ് ഓടി കയറിയത്. ഹോട്ടലില്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. പിന്നാലെ പോത്ത് മറ്റുചില കടകളിലേക്കും ഓടിക്കയറി. നഗരത്തിലൂടെ കാട്ടുപോത്ത് പരക്കം പാഞ്ഞത് ആളുകളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി.

ആളുകള്‍ കൂടി നില്‍ക്കുന്നതും വിരട്ടിയോടിക്കാന്‍ ശ്രമിക്കുന്നതും കാട്ടുപോത്തിനെ പ്രകോകപ്പിക്കുന്നുണ്ട്. മറയൂര്‍ ഡിവിഷനിലെ ആര്‍ആര്‍ടി സംഘം സ്ഥലത്തുണ്ട്. പത്ത് പേരാണ് സംഘത്തിലുള്ളത്. കാട്ടുപോത്തിനെ ഓടിച്ച് വന മേഖലയിലേക്ക് തുരത്താനുള്ള ശ്രമം ആരംഭിച്ചു.

The bravery of the wild buffalo shook Marayoor town

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെന്നിത്തലയ്ക്ക് ആഭ്യന്തരവും വിജിലന്‍സും; ഹൈക്കമാന്‍ഡിന്റെ നിര്‍ദേശമെത്തി, മന്ത്രിസഭയില്‍ ചേരും

VD Satheesan Cabinet Live: ആരൊക്കെ മന്ത്രി സ്ഥാനത്തേക്ക്... ഘടകകക്ഷികൾക്ക് എത്ര?

പിണറായി വിജയന്റെ അഹങ്കാരം തോല്‍വിക്കിടയാക്കി, എം വി ഗോവിന്ദന് ധാര്‍ഷ്ട്യം; കണ്ണൂരിലും നേതൃത്വത്തിനെതിരെ വിമര്‍ശനം

അസിഡിറ്റി പ്രശ്നങ്ങൾ നിങ്ങളെ അലട്ടാറുണ്ടോ? ശീലങ്ങൾ ഒന്ന് മാറ്റിപിടിച്ചാലോ!

ആഗോള ഐഎസ് ഭീകരൻ അബു ബിലാൽ അൽ മിനൂകിയെ യുഎസ്-നൈജീരിയൻ സേന വധിച്ചു; സ്ഥിരീകരിച്ച് ട്രംപ്

SCROLL FOR NEXT