ടെക്‌നോസിറ്റിയില്‍ ഇറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടിവെച്ചു ടിവി ദൃശ്യം
Kerala

ടെക്‌നോസിറ്റിയില്‍ ഇറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടിവെച്ചു; പരിഭ്രാന്തി പരത്തി വിരണ്ടോടി

വെടിയേറ്റ കാട്ടുപോത്ത് പരിഭ്രാന്തനായി വിരണ്ടോടി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് മംഗലപുരം ടെക്‌നോസിറ്റിക്ക് സമീപം കണ്ട കാട്ടുപോത്തിനെ മയക്കുവെടി വെച്ചു. പിരപ്പന്‍കോട് വെച്ചാണ് മയക്കുവെടി വെച്ചത്. വെടിയേറ്റ കാട്ടുപോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി. ഒടുവിൽ തെന്നൂർ ദേവീക്ഷേത്രത്തിന് സമീപം കാട്ടുപോത്ത് മയങ്ങി വീണു

ഇന്നലെ മംഗലപുരത്താണ് കാട്ടുപോത്തിനെ കണ്ടത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പോത്തിനെ നിരീക്ഷിച്ചു വരികയായിരുന്നു. രാത്രി അവിടെ നിന്നും കടന്ന കാട്ടുപോത്തിനെ രാവിലെ 10 മണിയോടെ 10-14 കിലോമീറ്റര്‍ മാറി പിരപ്പന്‍കോട് ആണ് കണ്ടെത്തിയത്.

പിരപ്പന്‍കോട് മണിക്കല്‍ എന്ന സ്ഥലത്തെ പൊന്തക്കാട്ടില്‍ കാട്ടുപോത്ത് വിശ്രമിക്കുന്ന വേളയിലാണ് വെറ്ററിനറി സംഘം എത്തി മയക്കുവെടി വെച്ചത്. വെടിയേറ്റ പോത്ത് മതിൽ പൊളിച്ച് ജനവാസമേഖലയിലൂടെ ഓടിയിരുന്നു. ഒടുവിൽ തെന്നൂർ ദേവീക്ഷേത്രത്തിന് സമീപം കാട്ടുപോത്ത് മയങ്ങി വീണു. വിശദമായ പരിശോധനകൾക്ക് ശേഷം കാട്ടുപോത്തിനെ വനത്തിൽ തുറന്നുവിടുമെന്നാണ് വിവരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

SCROLL FOR NEXT