അരിക്കൊമ്പന്‍ ദൗത്യം/എക്‌സ്പ്രസ് ഫോട്ടോ 
Kerala

അരിക്കൊമ്പനൊപ്പം ഉണ്ടായിരുന്ന പിടിയാനയും കുട്ടിയാനകളും; മയക്കുവെടിവെച്ച സ്ഥലത്ത് കറങ്ങി കാട്ടാനക്കൂട്ടം

അരിക്കൊമ്പന്‍ കാടുമാറിയതിന് പിന്നാലെ ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: അരിക്കൊമ്പന്‍ കാടുമാറിയതിന് പിന്നാലെ ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. അരിക്കൊമ്പനെ മയക്കുവെടിവെച്ച സിമന്റു പാലത്തിന് സമീപത്താണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. ഇവയെ നിരീക്ഷിച്ചുവരുകയാണെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.

അരിക്കൊമ്പനൊപ്പമുണ്ടായിരുന്ന പിടിയാനയും കുട്ടിയാനകളുമാണ് ജനവാസമേഖലക്ക് സമീപത്തേക്ക് എത്തിയതെന്നാണ് പറയുന്നത്. സമീപം ചക്കക്കൊമ്പനും ഉണ്ടായിരുന്നു.

നിലവില്‍ പത്ത് ആനകള്‍ പ്രദേശത്തുള്ളതായാണ് വിവരം. അരിക്കൊമ്പനെ പിടിച്ചെങ്കിലും ചിന്നക്കനാലില്‍ ആനയുടെ ആക്രമണം പൂര്‍ണമായി അവസാനിക്കില്ലെന്നാണ് കാട്ടാനക്കൂട്ടങ്ങളുടെ സാന്നിധ്യം നല്‍കുന്ന സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

'രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല'; വ്യാജ പ്രചാരണങ്ങൾ തള്ളി കേന്ദ്ര സർക്കാർ

മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

'ചൂട് കൂടും', ഒമാനിൽ ഉച്ച വിശ്രമ നിയമം ജൂൺ മുതൽ നടപ്പിലാക്കും

ആര് ഭരിക്കും?, ഫലമറിയാൻ മണിക്കൂറുകൾ മാത്രം, ഭരണത്തുടർച്ച പ്രവചിച്ച് കനഗോലു റിപ്പോർട്ട്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT