wild elephant attack 
Kerala

ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ദാരുണാന്ത്യം

ഇന്ന് പുലർച്ചെ 4 മണിയോടെയാണ് ആക്രമണം

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു. പത്താം ബ്ലോക്കിലെ സോമന്റെ മകൻ അനീഷാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് കാട്ടനയുടെ ആക്രമണമുണ്ടായത്. പുലർച്ചെ അനീഷ് വീടിനു പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ആനയുടെ ആക്രമണം. നെഞ്ചിലടക്കം ചവിട്ടേറ്റതായി വിവരമുണ്ട്.

ആക്രമണമുണ്ടായതിനു പിന്നാലെ അനീഷിനെ നാട്ടുകാർ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. താലൂക്ക് ആശുപത്രിയിൽ നിന്നു പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ അതിനു മുൻപ് തന്നെ മരണം സംഭവിച്ചു.

മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. നേരത്തെയും ആറളം ഫാമിൽ ആനയുടെ ആക്രമണത്തിൽ മനുഷ്യ ജീവൻ പൊലിഞ്ഞിട്ടുണ്ട്. അതിനിടെയാണ് പുതിയ സംഭവം.

wild elephant attack: A young man died after being trampled by a wild elephant at Aralam Farm

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ് അപൂർവമെന്ന് കോടതി; ജനങ്ങൾ മാധ്യമങ്ങളിലൂടെ എല്ലാം കണ്ടതാണ്; 5 പ്രതികൾക്ക് ജാമ്യമില്ല

'ക്രിമിനോളജിയിൽ ഒരു പാഠപുസ്തകമാണ് 'ദൃശ്യം' ഫ്രാഞ്ചൈസി; ആ സീൻ ചെയ്തതിൽ വളരെയധികം സന്തോഷമുണ്ട്'

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; 63കാരന് 30 വർഷം കഠിന തടവ്

നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണം കൊലപാതകം; ആന്തരികാവയവങ്ങളില്‍ രക്തസ്രാവം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്

മുഖ്യമന്ത്രിയെ അപമാനിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ നിർദ്ദേശിച്ച് വിഡി സതീശൻ

SCROLL FOR NEXT