wild elephant attack - പ്രതീകാത്മക ചിത്രം 
Kerala

വീണ്ടും കാട്ടാന ആക്രമണം, അട്ടപ്പാടിയില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം

താവളം- മുള്ളി റോഡില്‍ വച്ച് ബൈക്കില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ശാന്തകുമാറിനെ കാട്ടാന ആക്രമിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരു മരണം. അട്ടപ്പാടി സ്വദേശി ശാന്തകുമാര്‍ ആണ് മരിച്ചത്. പുതൂര്‍ തേക്കുവട്ട മേഖലയില്‍ താവളം- മുള്ളി റോഡില്‍ വച്ച് ബൈക്കില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ശാന്തകുമാറിനെ കാട്ടാന ആക്രമിച്ചത്.

കാട്ടാന റോഡിൽ നിൽക്കുന്നത് ഇദ്ദേഹം കണ്ടിരുന്നില്ല. ശാന്തകുമാറിനെ വണ്ടിയടക്കം ആന ചവിട്ടുകയായിരുന്നു. വീഴ്ചയില്‍ ശാന്തകുമാറിന്റെ വാരിയെല്ല് പൊട്ടുകയും കാലിന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. ഉടനെ മണ്ണാര്‍ക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജോലി കഴിഞ്ഞ് മടങ്ങവെ ആയിരുന്നു കാട്ടാനയുടെ ആക്രമണം.

സംസ്ഥാനത്ത് കാട്ടന ആക്രമണത്തില്‍ രണ്ടാമത്തെ മരണമാണ് അട്ടപ്പാടിയിലേത്. ഇടുക്കി ചിന്നക്കനാല്‍ ചൂണ്ടലില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന്‍ മരിച്ചിരുന്നു. ചിന്നക്കനാല്‍ പന്നിയാര്‍ സ്വദേശി ജോസഫ് വേലുച്ചാമിക്കാണ്(62) ജീവന്‍ നഷ്ടമായത്.

തിങ്കളാഴ്ച രാവിലെ 11.45ഓടെ ഏലത്തോട്ടത്തില്‍ വെച്ചാണ് ജോസഫിനുനേരെ കാട്ടാന ആക്രമണം ഉണ്ടായത്. ഏലത്തോട്ടത്തില്‍ കാട്ടാനയുടെ ചവിട്ടേറ്റ് കിടക്കുന്ന നിലയിലാണ് ജോസഫിനെ കണ്ടെത്തിയത്. ജോസഫ് സംഭവ സ്ഥലത്ത് തന്നെ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഏലത്തോട്ടത്തില്‍ ജോലിക്ക് പോയതായിരുന്നു ജോസഫ്.

​​Shanthakumar native of Attappadi died in a wild elephant attack in palakkad.​​

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

'കോളജ് ജീവിതം അവസാനിച്ചു; ചതിയില്‍ കലാശിച്ച സൗഹൃദങ്ങള്‍, വിശ്വസിച്ചവര്‍ വഞ്ചിച്ചു, പക്ഷെ...'; കുറിപ്പുമായി ഹന്‍സിക

ഒരേ നിറത്തിലുള്ള ബസുകള്‍ മാറി പോകാതിരിക്കാനാണ് സ്റ്റിക്കര്‍ പതിപ്പിച്ചത്; 'സിറ്റി ഫാസ്റ്റി'ല്‍ വിശദികരണവുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT